കൊച്ചി: ഒബറോൺ മാളിൽ അഗ്നിശമന സേനാംഗങ്ങൾ രക്ഷാപ്രവർത്തനം നടത്തിയത് ഒാക്സിജൻ സിലണ്ടറിെൻറയും മാസ്കിെൻറയുംകൂടി സഹായത്തോടെ. തീ അണക്കാൻ കഴിഞ്ഞെങ്കിലും മാളിലെ എല്ലാ നിലയിലും നിറഞ്ഞ കട്ടിപ്പുക ഒാക്സിജൻ സാന്നിധ്യം ഇല്ലാതാക്കി ശ്വാസം മുട്ടലിെൻറ അവസ്ഥയുണ്ടാക്കിയിരുന്നു. ഇൗ സാഹചര്യത്തിൽ അഗ്നിശമന സേനക്ക് സാധാരണപോലെ ഇടപെടാനാവുമായിരുന്നില്ല. അപകടസ്ഥലത്തേക്ക് രക്ഷാ ഉപകരണങ്ങളുമായി ഇരച്ചുകയറുന്നതാണ് സാധാരണ രീതി. എന്നാൽ, കാഴ്ചക്കുറവും ഒാക്സിജൻ സാന്നിധ്യമില്ലാത്തതുമായ അവസ്ഥയിൽ ഇത് സാധ്യമായിരുന്നില്ല. രണ്ടുപേർ ചേർന്ന് ഒരു ഒാക്സിജൻ സിലിണ്ടർകൂടി കരുതിയും മാസ്ക് ധരിച്ചുമാണ് സംഘങ്ങളായി അകത്തേക്ക് പ്രവേശിച്ചത്. ഇതേ സംവിധാനം നിലനിർത്തിയാണ് പുക കുറക്കാൻ മാളിെൻറ ജനൽച്ചില്ലുകൾ തല്ലിയുടച്ചത്. ആറിലേറെയിടത്ത് ദ്വാരമുണ്ടാക്കിയെങ്കിലും പുക പുറത്തേക്ക് പോകാതെ നിന്നതിനാൽ ഉദ്ദേശിച്ചത്ര വേഗം പുക നിയന്ത്രിക്കാനായില്ല. തൃക്കാക്കര, ഗാന്ധിനഗർ, ക്ലബ് റോഡ് എന്നിവിടങ്ങളിൽനിന്ന് അഗ്നിശമനസേനയുടെ നാല് യൂനിറ്റാണ് സംഭവസ്ഥലെത്തത്തിയത്. ജില്ല ഫയർ ഒാഫിസർ സിദ്ധകുമാർ, ഡെപ്യൂട്ടി ഒാഫിസർ ആർ. പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ അമ്പേതാളം പേർ സംഘത്തിലുണ്ടായിരുന്നു. നാലാംനില വരെ പമ്പും കുഴലും എത്തിച്ച് വെള്ളം ചീറ്റാനുള്ള പ്രയാസം ഏറെയുണ്ടായിരുന്നു. വാഹനങ്ങളുടെ തിരക്കും തീപിടിത്ത വാർത്തയെത്തുടർന്ന് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളുമായി സന്ദർശകർ കൂട്ടത്തോടെ പുറത്തേക്കിറങ്ങിയതും ഫയർ വാഹനങ്ങൾക്ക് അകത്ത് പ്രവേശിക്കാൻ തടസ്സമായി. മാളിൽനിന്നുള്ള ഫയർ അലാം കേട്ടാണ് തൊട്ടടുത്ത താമസക്കാർ വിവരമറിയുന്നത്. ചെറിയ കുട്ടികളെ വീട്ടുകാർ മറ്റിടങ്ങളിലേക്ക് മാറ്റുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.