പറവൂർ: ചിറ്റാറ്റുകര കേന്ദ്രീകരിച്ച് ലഹരിമാഫിയ പിടിമുറുക്കുന്നതായി പരാതി. ദിവസങ്ങൾക്കുമുമ്പ് ചിറ്റാറ്റുകര വില്ലേജ് ഓഫിസിനുസമീപം രണ്ട് ചെറിയ കിറ്റുകളിലായി വെളുത്ത പൊടി പരിസരവാസികൾ കണ്ടെത്തിയിരുന്നു. കഞ്ചാവ് അല്ലെന്നാണ് പൊലീസിെൻറ പ്രാഥമികനിഗമനം. പട്ടണം, ആളംതുരുത്ത്, മാക്കനായി, പൂയപ്പിള്ളി തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ലഹരിമാഫിയ തമ്പടിക്കുന്നത്. ഒഴിഞ്ഞ പറമ്പുകളില്‍ അസമയത്ത് സംശയാസ്പദമായ സാഹചര്യത്തിൽ സംഘം ചേരുന്നത് പതിവുകാഴ്ചയാണെന്ന് പരിസരവാസികൾ പറഞ്ഞു. രാത്രിയിലാണ് കച്ചവടങ്ങൾ ഏറെയും നടക്കുന്നത്. സ്കൂൾ വിദ്യാർഥികൾവരെ ഇതിെൻറ ഭാഗമാണ്. മദ്യപിച്ചതിനും ലഹരി ഉപയോഗിച്ചതിനും ഏതാനും വിദ്യാർഥികളെ വിദ്യാലയങ്ങളിൽനിന്ന് പിടികൂടിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ലഹരി ഇടപാടുകൾ വ്യാപകമാകുന്നതിനെതിരെ കർശന നടപടിയെടുക്കാൻ എക്സൈസ്, പൊലീസ് വകുപ്പുകൾക്ക് കഴിയുന്നില്ലെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.