വൈപ്പിന്‍: എറണാകുളം റേഞ്ച് ഐ.ജിയുടെ നിർദേശപ്രകാരം ആലുവ റൂറല്‍ എസ്.പി എ.വി. ജോര്‍ജിെൻറ നേതൃത്വത്തില്‍ റൂറലില്‍ നടന്ന സ്പെഷല്‍ കോമ്പിങ് ഓപറേഷനില്‍ വിവിധ കുറ്റകൃത്യങ്ങളില്‍ 60 പേരെ മുനമ്പം പൊലീസ് പിടികൂടി. മദ്യപിച്ച് വാഹനമോടിച്ച എട്ടും പൊതുസ്ഥലങ്ങളിലെ മദ്യപാനത്തിന് ഏഴും ബീച്ചുകളില്‍ കഞ്ചാവ് വലിച്ച 10 യുവാക്കളും പിടിയിലായി. തൃപ്പൂണിത്തുറ, എരൂർ, വൈറ്റില, വാവക്കാട്, ഗോതുരുത്ത്, ചേന്ദമംഗലം, വരാപ്പുഴ, ചെറായി പ്രദേശവാസികളായ യുവാക്കളെ രക്ഷിതാക്കളെ വിളിച്ചുവരുത്തി ജാമ്യത്തില്‍ വിട്ടയച്ചു. നിരോധിത പുകയില ഉല്പന്നങ്ങള് കൈവശം വെച്ചതിന് മുനമ്പം സ്വദേശി മനോജ് (21), ചെറായി സ്വദേശികളായ ലതീഷ് (43), സുനിരാജ് (30) എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരെയും ജാമ്യത്തില്‍ വിട്ടയച്ചു. ഡ്രൈവിങ് വേളയിലെ ഫോണ്‍ ഉപയോഗം, എയര്‍ഹോണ്‍ ഉപയോഗം, അമിത പ്രകാശമുള്ള ഹെഡ്ലൈറ്റ് ഉപയോഗം എന്നിവക്കും കേസെടുത്തു. എസ്.ഐ ജി. അരുണ്‍, അഡീഷനല്‍ എസ്.ഐ അസീസ്, എ.എസ്.ഐമാരായ ബഷീര്‍, രാജീവ്, സീനിയര്‍ സി.പി.ഒ മാരായ സിജു, പ്രവീൺ, ജോസി, ജയകൃഷ്ണൻ എന്നിവരും കോമ്പിങ്ങില്‍ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.