കോതമംഗലം: കേസ് ഫയലുകൾ തിരയുന്ന കൈകളിൽ വിരിയുന്നത് വർണം ചാലിച്ച ചിത്രങ്ങൾ. ചിത്രരചനയുടെ അക്കാദമിക് രീതികളൊന്നും പഠിക്കാതെ മനസ്സിൽ തെളിയുന്നത് കാൻവാസിൽ പകർത്തുകയാണ് കെ.എസ്. പ്രേമലത എന്ന പൊലീസ് ഉദ്യോഗസ്ഥ. ജന്മസിദ്ധമായി ലഭിച്ച സിദ്ധിയെ ജോലിത്തിരക്കിനും കുടുംബഭാരങ്ങൾക്കിടയിലും കൈമോശം വരാതെ കാത്തുസൂക്ഷിക്കുകയാണിവർ. ജില്ല ക്രൈം ബ്യൂറോയിലെ സിവിൽ പൊലിസ് ഓഫിസറായ േപ്രമലതയുടെ ആദ്യ ചിത്രപ്രദർശനത്തിന് കോതമംഗലത്ത് നടക്കുന്ന പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം വേദിയായിരിക്കുന്നു. തെരഞ്ഞെടുത്ത 33 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ക്വസ്റ്റ് ഫോർ ജസ്റ്റിസ്, മോണിങ് ചിറ്റ്ചാറ്റ്, വിവേകാനന്ദൻ, സിംഫണി, മഹാബലി, തൊട്ടിലിൽ ഉറങ്ങുന്ന കുട്ടി, നൃത്തം വെക്കുന്ന ഇണകൾ, ഇരുട്ടിെൻറ വെളിച്ചം, സായാഹ്ന സവാരി, വിശുദ്ധ സ്നേഹം, ഗീതാഞ്ജലി, സ്നേഹ കാത്തിരിപ്പ്, കുട്ടിക്കാലം, ലാസ്യം, അർജുനൻ (കഥകളി), രാജ്ഞി, ദേവി അന്നപൂർണ, രാധാമാധവം എന്നിങ്ങനെ നീളുന്നു അവ.14 വർഷമായി ഈ കലാകാരി സേനയിൽ എത്തിയിട്ട്. സീതയുടെ ജനനം മുതലുള്ള കഥ 25 ചിത്രങ്ങളിലായി സീതായനം എന്ന പേരിൽ കാൻവാസിലാക്കാനുള്ള ഉദ്യമത്തിലാണ് േപ്രമലത. വൈപ്പിൻ ബ്ലോക്ക് ഓഫിസിലെ ജീവനക്കാരൻ ആലങ്ങാട് കോട്ടപ്പുറം കറുകയിൽ മുകുന്ദനാണ് ഭർത്താവ്. അമൃത മേനോൻ, വൈശാഖ് എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.