കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾക്ക് അഞ്ചുവർഷം തടവ്. കോതമംഗലം കുട്ടമ്പുഴ സ്വദേശി അഗസ്റ്റിനെയാണ് (66) എറണാകുളം അഡീഷനൽ സെഷൻസ് (കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന) പ്രത്യേക കോടതി ജഡ്ജി കെ.ടി. നിസാർ അഹമ്മദ് ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി ആറുവർഷത്തിലേറെ ശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും ഒരുമിച്ച് അഞ്ചുവർഷം അനുഭവിച്ചാൽ മതിയാകും. 2012-13 കാലഘട്ടത്തിലാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടിക്ക് പിന്നീട് ഹോസ്റ്റലിൽവെച്ച് മൂത്രാശയരോഗം ബാധിച്ചതോടെയാണ് പീഡനവിവരം പുറത്തായത്. തുടർന്ന്, പൊലീസ് കേസെടുക്കുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ ബി. സന്ധ്യ റാണി ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.