മട്ടാഞ്ചേരി: ഫേർട്ട്കൊച്ചിയിൽ റോ- റോ ജങ്കാർ ജെട്ടി നിർമാണത്തിനിടെ എക്സ്കവേറ്റർ കായലിൽ വീണു. ഡ്രൈവർ പുതുച്ചേരി വില്ലിപുരം സ്വദേശി കുമാർ (29) അദ്ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വാഴ്ച വൈകീട്ട് 5.30ഒാടെയായിരുന്നു സംഭവം. ജെട്ടിയിൽ ജങ്കാർ അടുക്കുന്ന ഭാഗത്ത് ഇരുമ്പ്റെയിലുകൾ ഘടിപ്പിക്കുന്നതിന് വേണ്ടിയുള്ള നിർമാണ ജോലിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു ഡ്രൈവർ. പെെട്ടന്ന് ജങ്കാർ അടുക്കുന്ന ഭാഗത്തെ ഇറക്കത്തിൽ നിയന്ത്രണംതെറ്റിയ എക്സ്കവേറ്റർ കായലിൽ പതിക്കുകയായിരുന്നു. ഇതോടെ ഡ്രൈവർ എക്സ്കവേറ്ററിെൻറ അടിയിൽെപെട്ടങ്കിലും സമീപത്തുണ്ടായിരുന്ന ജോലിക്കാരും നാട്ടുകാരും കായലിലേക്ക് ചാടി രക്ഷപ്പെടുത്തുകയായിരുന്നു. ഡ്രൈവറെ ഉടൻ ഫോർട്ട്കൊച്ചി താലൂക്ക് ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം വിട്ടയച്ചു. സംഭവമറിഞ്ഞ് പൊലീസ്, ഫയർ ഫോഴ്സ്, കോസ്റ്റൽ പൊലീസ് എന്നിവർ സ്ഥലത്തെത്തി. റോ -റോ ജങ്കാർ ജെട്ടിയുടെ അവസാന മിനുക്കുപണികൾ നടക്കുന്നതിനിടെയാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.