മൂവാറ്റുപുഴ: മേഖലയിൽ അപകടം തുടർക്കഥയാകുമ്പോഴും ഇരുട്ടിൽതപ്പി മോട്ടോർ വാഹന വകുപ്പും പൊലീസും. ഒരുമാസത്തിനിടെ എം.സി റോഡിലുണ്ടായ അപകടങ്ങളുടെ എണ്ണം അറുപതിലേറെയാണ്. നാലുപേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിലേറെയും നടന്നത് പേഴക്കാപിള്ളി മേഖലയിലാണ്.ബുധനാഴ്ച ഉച്ചക്ക് പേഴക്കാപിള്ളി പള്ളിപ്പടിക്ക് സമീപമുണ്ടായ അപകടമാണ് ഒടുവിലത്തേത്. മക്കളുമൊത്ത് വസ്ത്രം വാങ്ങാൻ സ്കൂട്ടറിൽ പോവുകയായിരുന്ന മുളവൂർ പൊന്നിരിക്കപറമ്പ് കളരിക്കൽ മുജീബാണ് (41) മരിച്ചത്. അഞ്ചുദിവസം മുമ്പ് ഇതിനു സമീപമുണ്ടായ അപകടത്തിൽ ബസിറങ്ങി വീട്ടിലേക്ക് പോവുകയായിരുന്ന കാൽനടക്കാരനായ ഇടപ്പാറ ബക്കർ (65) മരിച്ചിരുന്നു. നിയന്ത്രണം വിട്ടെത്തിയ പിക് അപ് വാൻ പാഞ്ഞുകയറിയാണ് അപകടം. ആനിക്കാട്ട് രോഗിയുമായി പോവുകയായിരുന്ന ഇന്നോവ മരത്തിലിടിച്ച് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്കേറ്റത് കഴിഞ്ഞ ദിവസമാണ്.എം.സി റോഡിന് പുറമെ കൊച്ചി-ധനുഷ്കോടി ദേശീയപാത, മൂവാറ്റുപുഴ-തൊടുപുഴ റോഡ് എന്നിവിടങ്ങളിലാണ് അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നത്. മണ്ണൂർ, തൃക്കളത്തൂർ, പള്ളിച്ചിറങ്ങര, പേഴക്കാപിള്ളി സബൈന്‍ ആശുപത്രി ജങ്ഷന്, എസ് വളവ്, ആനിക്കാട്, മണിയന്ത്രം കവല തുടങ്ങിയ സ്ഥലങ്ങളിലാണ് അപകടങ്ങള്‍ ഏറെയും. രണ്ടാഴ്ച മുമ്പ് വാഴപ്പിള്ളിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഒരുമാസം മുമ്പ് വൈകീട്ട് ആറോടെ കീഴില്ലത്ത് നിയന്ത്രണംവിട്ട കാര്‍ കനാലിലേക്ക് മറിഞ്ഞിരുന്നു. ഒട്ടുമിക്ക അപകടങ്ങള്‍ക്കും കാരണം അശ്രദ്ധമായ ഡ്രൈവിങ്ങും അമിതവേഗവുമാണ്. അമിതഭാരം കയറ്റി എം.സി റോഡിലൂടെ ലോറികൾ സഞ്ചരിക്കുന്നതും അപകടത്തിന് കാരണമാകുന്നുണ്ട്. അടുത്തിടെ പെരുമ്പാവൂരിലേക്ക് പോവുകയായിരുന്ന തടി ലോറി കച്ചേരിത്താഴത്ത് നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടമുണ്ടായി. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ അപകടങ്ങളുടെ പട്ടികയില്‍ ഏറ്റവും കൂടുതല്‍ ഇടംപിടിച്ചിരിക്കുന്നത് എം.സി റോഡില്‍ മൂവാറ്റുപുഴ മുതല്‍ മണ്ണൂര്‍ വരെയുള്ള പ്രദേശമാണെന്നതാണ് ഏറെ ശ്രദ്ധേയം. ഇൻറര്‍സെപ്റ്റര്‍ അടക്കമുള്ള ഉപകരണങ്ങളുമായി മോട്ടോര്‍ വാഹനവകുപ്പ് അമിതവേഗക്കാരെ പിടികൂടാന്‍ റോഡില്‍ പരിശോധന നടത്തുന്നുണ്ടെങ്കിലും ഇതൊന്നും പരിഹാരമാകുന്നില്ല. മൊബൈല്‍ ഫോണിെൻറ ഉപയോഗവും രാത്രി ലൈറ്റ് ഡിം ചെയ്യാതെയുള്ള യാത്രയും അനധികൃത പാര്‍ക്കിങ്ങും അപകടം ക്ഷണിച്ചു വരുത്തുകയാണ്. റോഡിലെ വെളിച്ചകുറവും ദിശ സൂചന ബോര്‍ഡുകള്‍ ഇല്ലാത്തതും അപകടത്തിന് മറ്റൊരു കാരണമാകുന്നു. അപകടം ഉണ്ടാകുമ്പോള്‍ മാത്രമാണ് െപാലീസും മോട്ടോര്‍ വാഹന വകുപ്പും ജാഗരൂകരാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.