കിഴക്കമ്പലം: ഐ.ഐ.ടി, മെഡിക്കൽ, എൻജിനീയറിങ് പ്രവേശന പരീക്ഷകളിൽ വിജയം നേടാൻ കുട്ടികളെ പ്രാപ്തരാക്കാമെന്ന ഉറപ്പിൽ പരിശീലന ക്ലാസുകൾ നടത്താൻ ലക്ഷങ്ങൾ വാങ്ങി തട്ടിപ്പ്. ഇവർക്കെതിരെ പരാതി ലഭിച്ചിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്ന് ആരോപണം. മാസങ്ങൾക്കുമുമ്പ് കിഴക്കമ്പലം, മോറക്കാല എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളെയാണ് സംഘം കബളിപ്പിച്ചതായി പരാതി ഉയർന്നത്. ഓരോരുത്തരിൽനിന്ന് 10,000- 50,000 രൂപ വരെ വാങ്ങിയിട്ടുണ്ടത്രെ. ഉന്നത വിദ്യാഭ്യാസത്തിന് കുട്ടികളെ പ്രാപ്തരാക്കാമെന്ന് വാഗ്ദാനം നൽകി യു.പി, ഹൈസ്കൂൾ വിദ്യാർഥികളെ കേന്ദ്രീകരിച്ച് സ്കൂളുകളിൽ ടാലൻറ് പരീക്ഷ നടത്തുകയാണ് സംഘത്തിെൻറ രീതി. കുട്ടികൾ പരീക്ഷ വിജയിച്ചെന്ന് അറിയിച്ച് പരിശീലനം നൽകാൻ ലക്ഷങ്ങൾ ആവശ്യപ്പെടുകയാണ് പതിവ്. അവധി ദിവസങ്ങളിലും വെക്കേഷനുകളിലും പരിശീലന ക്ലാസുകൾ നടത്തുമെന്നറിയിച്ച് ഫോണിൽ സന്ദേശം അയക്കും. ആദ്യകാലങ്ങളിൽ ഭംഗിയായി നടക്കുന്ന പരിശീലന ക്ലാസുകൾ പിന്നീട് നാമമാത്രമാകും. ക്ലാസുകൾ വേണ്ടത്ര പ്രയോജനകരമല്ലെന്ന് കുട്ടികളും പറയുന്നു. ഈ അവധിക്കാലത്ത് ക്ലാസ് നടക്കാത്തത് ശ്രദ്ധയിൽപെട്ടതിനെത്തുടർന്നുള്ള മാതാപിതാക്കളുടെ അേന്വഷണത്തിന് ഭീഷണിയായിരുന്നു മറുപടി. കബളിപ്പിക്കപ്പെട്ട ഇരുപതോളം പേർ കുന്നത്തുനാട് പൊലീസിൽ പരാതി നൽകി. എന്നാൽ, ഇതുവരെ നടപടിയെടുത്തിട്ടില്ല. എറണാകുളം വളഞ്ഞമ്പലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ റാക്കറ്റാണ് സംഘത്തിനുപിന്നിലെന്ന് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.