കൊച്ചി: കഞ്ചാവുമായി രണ്ടു യുവാക്കൾ ഷാഡോ പൊലീസിെൻറ പിടിയിലായി. ചേർത്തല പുത്തൻചിറ വീട്ടിൽ തൈക്കാട്ടുപറമ്പിൽ നന്ദു (19), ആലപ്പുഴ മേട്ടുംപുരം സ്വദേശി മുഹമ്മദ് സുഹൈൽ (20) എന്നിവരെയാണ് 400 ഗ്രാം കഞ്ചാവുമായി എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. 150 ഗ്രാം കഞ്ചാവുമായി കുമ്പളങ്ങി താമരപ്പിള്ളി വീട്ടിൽ അഖിലിനെയും (18) പ്രായപൂർത്തിയാകാത്ത ഒരാളെയും നോർത്ത് െപാലീസും പിടികൂടി. വിദ്യാർഥികളെ കേന്ദ്രീകരിച്ച് കൊച്ചിയിൽ വളരുന്ന മയക്കുമരുന്ന് മാഫിയകളെക്കുറിച്ച് ജില്ല ക്രൈംബ്രാഞ്ച് അസി. കമീഷണർ എം. രമേശ്കുമാറിന് കിട്ടിയ വിവരത്തിെൻറ അടിസ്ഥാനത്തിൽ ഷാഡോ എസ്.ഐ ഹണി കെ. ദാസിെൻറ നേതൃത്വത്തിൽ രഹസ്യ നിരീക്ഷണത്തിലാണ് യുവാക്കൾ കുടുങ്ങിയത്. സെൻട്രൽ എസ്.ഐ ജോസഫ് സാജൻ, നോർത്ത് എസ്.ഐ വിപിൻദാസ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവർക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്നവരെ കുടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. സി.പി.ഒമാരായ സാനു, യൂസഫ്, വിശാൽ, ഷാജിമോൻ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.