മൂവാറ്റുപുഴ: നിരപ്പ് ഒഴുപാറയിലെ സ്വകാര്യചിപ്പ് ബോര്‍ഡ് കമ്പനിക്കെതിരെ എ.ഐ.ടി.യു.സി നേതൃത്വത്തില്‍ നടത്തി വന്ന സമരം അക്രമാസക്തമായി. സംഭവത്തിൽ കമ്പനിയിലേക്ക് ലോഡുമായി വന്ന ലോറിയുടെ ചില്ല് തകർന്നു. ഡ്രൈവർക്ക് പരിക്കേറ്റു. സമരപ്പന്തലിൽ കയറി പ്രതിയെ പിടികൂടാനുള്ള പൊലീസ് നീക്കം സംഘർഷത്തിൽ കലാശിച്ചു. ചൊവ്വാഴ്ച രാവിലെയാണ് കമ്പനിയിലേക്ക് വന്ന വാഹനത്തിനുനേരെ കല്ലേറുണ്ടായത്. ലോറി ഡ്രൈവര്‍ നൗഷാദിനാണ് പരിക്കേറ്റത്. കമ്പനിക്കുമുന്നിലെ റോഡിലാണ് ലോറിക്കുനേരെ കല്ലേറുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് വൈകീട്ട് പ്രതികളെ പിടികൂടാനുള്ള നീക്കമാണ് സംഘർഷത്തിലെത്തിയത്. ഒഴുപാറ ഓലിക്കല്‍ വീട്ടില്‍ ഷിഹാബിനെ (36) പൊലീസ് സമരപ്പന്തലിൽ കയറി അറസ്റ്റ് ചെയ്തു. എന്നാല്‍, സമരപ്പന്തലില്‍ പൊലീസ് അതിക്രമം നടത്തിയെന്നാരോപിച്ച് തൊഴിലാളി യൂനിയൻ രംഗത്തെത്തി. സംഭവത്തിൽ കേരള മഹിളസംഘം നേതാക്കളായ സീന ബോസ്, എൻ.കെ. പുഷ്പ, ചുമട്ടുതൊഴിലാളി യൂനിയന്‍ എറണാകുളം ജില്ല സെക്രട്ടറി കെ.എ. നവാസ് എന്നിവര്‍ക്ക് പരിക്കേറ്റതായി ആരോപിച്ച് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് െപാലീസ് സ്റ്റേഷൻ ഉപരോധമുണ്ടാകുമെന്ന അഭ്യൂഹത്തെ തുടർന്ന് വൻ പൊലീസ് സന്നാഹം സ്റ്റേഷൻ പരിസരത്ത് ഒരുക്കിയിട്ടുണ്ട്. ഒഴുപാറയിലെ കമ്പനി പരിസരത്താണ് എ.ഐ.ടി.യു.സി മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ അനിശ്ചിതകാല സത്യഗ്രഹം നടക്കുന്നത്. ചില്ല് തകർത്തെന്നാരോപിച്ച് സമരപ്പന്തലിലേക്ക് പൊലീസ് ഇരച്ചുകയറുകയായിരുെന്നന്ന് തൊഴിലാളികൾ ആരോപിച്ചു. എന്നാല്‍, പ്രതിയെ പിടികൂടുക മാത്രമാണ് ചെയ്തതെന്നും ഹൈകോടതി ഉത്തരവ് പ്രകാരം പ്രവര്ത്തിക്കുകയായിരുെന്നന്നും എസ്.ഐ മനുരാജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.