ഭാര്യയുടെ ശമ്പളം വര്‍ധിപ്പിച്ചില്ല; കമ്പനിയുടെ ചില്ലുകള്‍ തകർത്തു

ആലുവ: ഭാര്യയുടെ ശമ്പളം വര്‍ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് ചാലയ്ക്കല്‍ റബ്ബര്‍ മാര്‍ക്ക് ഗോഡൗണിലെ സെക്യൂരിറ്റി ക്യാബി​​െൻറ ചില്ലുകള്‍ തകർത്തയാളെ പൊലീസ് അറസ്​റ്റ്​ ചെയ്തു. ചാലയ്ക്കല്‍ കുന്നത്തേരി തടത്തില്‍പുരയിടം വീട്ടില്‍ ലത്തീഫ് മീതിയന്‍പിള്ളയാണ്​ (47) അറസ്​റ്റിലായത്. കഴിഞ്ഞ ഏഴിന് രാത്രിയാണ് സംഭവം. ചെടിച്ചട്ടികളും നശിപ്പിച്ചിരുന്നു . കമ്പനിയിലെ ജീവനക്കാരിയായ ഇയാളുടെ ഭാര്യയുടെ ശമ്പളം വര്‍ധിപ്പിക്കാത്തതാണ്‌ പ്രകോപനത്തിന് കാരണമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ആലുവ അഡീ. എസ്.ഐ. ലാലുവി​​െൻറ നേതൃത്വത്തിൽ ഇയാളെ അറസ്​റ്റുചെയ്തു.. പത്ത് ദിവസത്തേക്ക് കീഴ്മാട് വില്ലേജില്‍ പ്രവേശിക്കരുതെന്ന വ്യവസ്​ഥയിൽ കോടതി പ്രതിയെ കോടതി ജാമ്യത്തില്‍ വിട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.