കളമശ്ശേരി: വഴിതെറ്റി വന്ന കെണ്ടയ്നർ ലോറി മേൽപാലത്തിലെ ബീമിൽ ഇടിച്ച് റോഡരികിൽ നിർത്തിയിട്ട കാറിനും ഇരുചക്രവാഹനത്തിനും മുകളിലേക്ക് മറിഞ്ഞു. അടിയിൽപെട്ട വാഹനങ്ങളിൽ എത്തിയവർ തലനാരിഴക്ക് രക്ഷപ്പെട്ടു. തിരക്കേറിയ സൗത്ത് കളമശ്ശേരി ജങ്ഷനിൽ റെയിൽവേ ഓവർ ബ്രിഡ്ജിന് താഴെ ചൊവ്വാഴ്ച പുലർച്ച രണ്ടരയോടെയാണ് സംഭവം. ഇടപ്പള്ളി ഭാഗത്തുനിന്ന് ആലുവ ഭാഗത്തേക്ക് ദേശീയപാതയിലൂടെ വന്ന ഇതരസംസ്ഥാന ലോറി കളമശ്ശേരി മുനിസിപ്പൽ ഓഫിസിന് മുൻവശം സൗത്ത് കളമശ്ശേരി റോഡിലേക്ക് കടക്കും വഴിയാണ് മറിഞ്ഞത്. റോഡരികിലെ ചായക്കടയിൽ എത്തിയ കുന്നുകരയിൽനിന്നുള്ള അഞ്ച് വിദ്യാർഥികൾ സഞ്ചരിച്ച കാറും കുസാറ്റിലെ വിദ്യാർഥികളുടെ ബൈക്കും സ്കൂട്ടറുമാണ് ലോറിക്കടിയിൽെപട്ടത്. വാഹനങ്ങൾ മൂന്നും പൂർണമായും നശിച്ചു. തിരുവനന്തപുരത്ത് ചരക്കിറക്കി മടങ്ങവെ ദേശീയപാതയിലൂടെ നേരെ പോകേണ്ട ലോറി മെട്രോ നിർമാണത്തിെൻറ പേരിൽ വഴിതിരിച്ചു വിട്ടതിനാൽ സൗത്ത് കളമശ്ശേരിയിൽ പ്രവേശിച്ചതാണ് അപകടത്തിന് കാരണമായത്. ഉയരംകൂടിയ വാഹനങ്ങൾക്ക് അതുവഴി കടന്നുപോകാൻ കഴിയില്ലെന്നത് ശ്രദ്ധിക്കാതെയാണ് മെട്രോ ജീവനക്കാർ ദേശീയ പാതയിൽനിന്ന് വാഹനം തിരിച്ചുവിട്ടത്. മൂന്ന് യന്ത്രങ്ങളുടെ സഹായത്തോടെ വൈകീട്ടാണ് മറിഞ്ഞ വാഹനം പൊലീസ് സ്ഥലത്തുനിന്ന് നീക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.