അങ്കമാലി: ഞായറാഴ്ചയുണ്ടായ ശക്തമായ കാറ്റിലും മഴയിലും അങ്കമാലി പട്ടണത്തില്‍ വ്യാപക നാശം. മരങ്ങള്‍ കടപുഴകി വീണ് വീടുകൾ, ദേവാലയങ്ങള്‍, കച്ചവട സ്ഥാപനങ്ങളടക്കം 23ഓളം കെട്ടിടങ്ങള്‍ക്ക് ഭാഗിക നാശം സംഭവിച്ചു. ജോസ്പുരം ഭാഗത്ത് വീട് പൂര്‍ണമായി തകര്‍ന്നു. പലരും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഏതാനും പേര്‍ക്ക് നിസ്സാര പരിക്കുണ്ട്. സന്ധ്യയോടെ മൂന്ന് മിനിറ്റോളം ആഞ്ഞടിച്ച കാറ്റും തുടര്‍ന്നുണ്ടായ മഴയുമാണ് നാശം വിതച്ചത്. ചെത്തിക്കോട് വട്ടപ്പറമ്പന്‍ എല്‍സി ബേബിയുടെ എട്ട് മാസം ചെനയുള്ള പശു ചത്തു. താലൂക്കാശുപത്രിയുടെ പഴയകെട്ടിടം ഭാഗികമായി തകർന്നു. ൈവദ്യുതി പോസ്റ്റുകള്‍, ലൈനുകള്‍, കേബിള്‍ കണക്ഷനുകള്‍, നഗരസഭയുടെ ഹൈമാസ്റ്റ് വിളക്കുകൾ വഴിവിളക്കുകൾ തുടങ്ങിയവ കാറ്റില്‍ നിലം പൊത്തി. വൈദ്യുതി ബന്ധം നിലച്ചതോടെ പട്ടണം കൂരിരുട്ടിലാവുകയും ചെയ്തു. ഏത്തവാഴകളടക്കം കാര്‍ഷിക വിളകള്‍ക്കും വ്യാപക നാശമാണുണ്ടായത്. 25 ലക്ഷത്തിെൻറ നഷ്ടം കണക്കാക്കുന്നു. 1200ഓളം കുലച്ച ഏത്ത വാഴകളും 800ഓളം കുലക്കാറായ വാഴകളുമാണ് നിലം പൊത്തിയത്. ജാതി, കമുക്, പ്ലാവ്, തേക്ക് മരങ്ങളും കടപുഴകി വീണു. 50ഒാളം വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞ് വീണു. ടൗണ്‍ വാര്‍ഡ്, മണിയംകുളം, കിഴക്കെ അങ്ങാടി, ജോസ്പുരം, പാലിയേക്കര, ഇകോളനി, മൈത്രി, നസ്രത്ത്, വളവഴി, കല്ലുപാലം, ചെത്തിക്കോട്, തിരുനായത്തോട്, കവരപ്പറമ്പ്, കോതകുളങ്ങര, മുല്ലശ്ശേരി തുടങ്ങി നഗരസഭ പരിധിയിലെ ഒട്ടുമിക്ക ഭാഗങ്ങളിലും നാശം സംഭവിച്ചു. വീടുകള്‍ക്ക് 12 ലക്ഷത്തിെൻറയടക്കം മൊത്തം 60 ലക്ഷം നഷ്ടം കണക്കാക്കുന്നു. അങ്കമാലി, ആലുവ, പെരുമ്പാവൂര്‍ സ്റ്റേഷനുകളിലെ അഗ്നിശമന സേന, പൊലീസ്, കെ.എസ്.ഇ.ബി ജീവനക്കാർ, സന്നദ്ധ സംഘടനകള്‍ അടക്കം രക്ഷാപ്രവര്‍ത്തനത്തിനെത്തി. കെ.എസ്.ഇ.ബി യുദ്ധകാലാടിസ്ഥാനത്തില്‍ അറ്റകുറ്റപണി ആരംഭിച്ചു. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്. നാശം വിതറിയ സ്ഥലങ്ങളില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ എം.എ. ഗ്രേസിയുടെ നേതൃത്വത്തില്‍ വാര്‍ഡ് കൗൺസിലര്‍മാര്‍, ദുരന്തനിവാരണ വകുപ്പിലെ െഡപ്യൂട്ടി കലക്ടര്‍, തഹസില്‍ദാര്‍, നഗരസഭ ജീവനക്കാര്‍, വിവിധ വകുപ്പുദ്യോഗസ്ഥര്‍ എന്നിവർ സന്ദർശനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.