മൂവാറ്റുപുഴ: പഞ്ചായത്ത് മെംബര്‍ കൈവശപ്പെടുത്തിയ പുറമ്പോക്ക് ഭൂമി വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് അംഗനവാടി വെല്‍ഫെയര്‍കമ്മിറ്റി. പായിപ്ര പഞ്ചായത്ത് 18-ാം വാര്‍ഡില്‍ ആച്ചേരി പൊട്ടയ്ക്ക് സമീപമാണ് അരയേക്കറോളം ഭൂമി കൈയേറിയതായി പരാതി ഉയർന്നത്. പ്രദേശവാസികളുടെ ആവശ്യപ്രകാരം വാര്‍ഡില്‍ അംഗൻവാടി നിർമിക്കാൻ പഞ്ചായത്ത് പത്ത് ലക്ഷം രൂപ അനുവദിച്ചിരുന്നു. സ്വന്തമായി സ്ഥലം ഇല്ലാത്തതിനാല്‍ വാര്‍ഡിലെ പുറമ്പോക്ക് ഭൂമിക്കായി നടത്തിയ അന്വേഷണത്തിലാണ് ആച്ചേരിപൊട്ട ചിറക്ക് സമീപം പുറമ്പോക്ക് ഭൂമി കണ്ടെത്തിയത്. ഈ ഭൂമി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പഞ്ചായത്തിന് അപേക്ഷ നല്കി. റവന്യൂ ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ പഞ്ചായത്ത് അംഗത്തിെൻറ കൈവശത്തിലാണ് ഭൂമിയെന്ന് കണ്ടെത്തിയതോടെ ഇത് തിരിച്ചുവിടാനുള്ള നീക്കം ആരംഭിച്ചു. 1994-ലെ നിയമപ്രകാരം തോട്, കുളം എന്നിവയുടെ പുറമ്പോക്ക് ഭൂമിയുടെ അവകാശവും പരിപാലനവും സംരക്ഷണവും പഞ്ചായത്തിനാണെന്നും കൈയേറ്റം ഒഴിപ്പിക്കാനുള്ള അധികാരം പഞ്ചായത്തില്‍ നിക്ഷിപ്തമാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ഇതനുസരിച്ച് പുറമ്പോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തി തരണമെന്ന പഞ്ചായത്ത് കമ്മിറ്റിയുടെ അപേക്ഷ റവന്യൂ വകുപ്പിന് നല്‍കിയെങ്കിലും നടപടി സ്വീകരിച്ചിെല്ലന്ന് നാട്ടുകാര്‍ ആരോപിച്ചു. എന്നാൽ, അരയേക്കർ സ്ഥലം കൈവശമിെല്ലന്നും 70 വർഷമായി 10 സെൻറ് സ്ഥലം മാത്രം തങ്ങൾക്കുെണ്ടന്നും പഞ്ചായത്തംഗം പറഞ്ഞു. ബാക്കി സ്ഥലം മറ്റ് ആളുകളുടെ കൈവശമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.