തുറവൂർ: തങ്കി സർവിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ തിരിച്ചറിയൽ കാർഡിനെച്ചൊല്ലി യു.ഡി.എഫ്-എൽ.ഡി.എഫ് തർക്കം. സി.പി.എം, ഡി.വൈ.എഫ്.െഎ നേതാക്കളായ മൂന്നുപേരെ പൊലീസ് മർദിച്ചതായി പരാതി. സി.പി.എം കടക്കരപ്പള്ളി ലോക്കൽ കമ്മിറ്റി അംഗം വിഷ്ണു വി. നായർ (33), കടക്കരപള്ളി ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി നിശാന്ത് (31), എം.എസ്. സുജിത് (33) എന്നിവർക്കാണ് മർദനമേറ്റത്. ഇവരെ തുറവൂർ ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വോട്ട് ചെയ്യാൻ തിരിച്ചറിയൽ കാർഡില്ലാത്തവർ പ്രവേശിക്കരുതെന്ന് കോടതി ഉത്തരവുണ്ടായിരുന്നു. കോൺഗ്രസ് ജില്ല പ്രസിഡൻറ് എം. ലിജു തെരഞ്ഞെടുപ്പ് സ്ഥലത്ത് എത്തിയതിനെ തുടർന്ന് കോൺഗ്രസ് പ്രവർത്തകർ ഒന്നടങ്കം വോട്ടിങ് നടക്കുന്ന ഹാളിലേക്ക് പ്രവേശിച്ചു. ഇവരെ സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കളും പ്രവർത്തകരും തടഞ്ഞു. ഇത് കോൺഗ്രസ് പ്രവർത്തകരും സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരും തമ്മിലുള്ള സംഘർത്തിനിടയാക്കി. പൊലീസ് എത്തി ഇരുകൂട്ടരെയും മാറ്റാൻ ശ്രമിക്കുന്നതിനിെടയാണ് മൂന്നുപേർക്ക് പരിക്കേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.