അമ്പലപ്പുഴ: പരീക്ഷയെഴുതുന്ന വിദ്യാർഥികളെ പോലും വിശ്വാസമില്ലാത്ത ബോർഡുകൾ വിദ്യാഭ്യാസ സമൂഹത്തിന് തന്നെ നാണക്കേടാണെന്ന് ജി.ഐ.ഒ സംസ്ഥാന പ്രസിഡൻറ് അഫീദ അഹമ്മദ് പറഞ്ഞു. പരീക്ഷ സുതാര്യത വരുത്താതെ കുട്ടികളെ തുണിയുരിഞ്ഞ് പീഡിപ്പിക്കുകയാണ്. ഈ പ്രവണതക്കെതിരെ പരിഷ്കൃത സമൂഹം ഉണർന്ന് പ്രതികരിക്കാത്തതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണം. അമ്പലപ്പുഴ നീർക്കുന്നം അൽ-ഹുദ ഇംഗ്ലീഷ് സ്കൂളിൽ ജി.ഐ.ഒ ജില്ല സമിതി സംഘടിപ്പിച്ച ദ്വിദിന പഠന സഹവാസം ‘പ്രോട്ടീൻ 17’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ജി.ഐ.ഒ ജില്ല പ്രസിഡൻറ് സിത്താര ജബ്ബാർ അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ക്യാമ്പ് അംഗങ്ങളെ ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് ഹക്കീം പാണാവള്ളി അനുമോദിച്ചു. ടി.ഡി മെഡിക്കൽ കോളജ് പ്രഫസർ. ഡോ. നിഷ, ജമാഅത്തെ ഇസ്ലാമി ജില്ല സെക്രട്ടറി യു. ഷൈജു, എസ്.ഐ.ഒ പാലക്കാട് ജില്ല സമിതി അംഗം ഹാരിസ് നെന്മാറ, സെക്രട്ടറി നബീൽ പാലക്കാട്, വനിത ജില്ല സമിതി അംഗം ഹാജറ, വൈ. ഇർഷാദ് തുടങ്ങിയവർ വിവിധ സെഷനുകളിൽ ക്ലാസുകൾ നയിച്ചു. ജില്ല സെക്രട്ടറി ഹൻസ, സമിതി അംഗങ്ങളായ റിസ്വാന, സൂഫിയ, മുർഷിത, റിസാന, സുമയ്യ, മിന്ന, ഫാത്തിമുത്ത്, നജ്മ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.