വടുതല: ജില്ലയിൽ 45 സര്‍ക്കാര്‍ സ്കൂളുകളിലായി 8400 പ്ലസ് വൺ സീറ്റുകളാണുള്ളത്. കൂടുതൽ സീറ്റ് സയന്‍സ് ബാച്ചിലാണ്- 4620. ഹ്യുമാനിറ്റീസിന് 1440 സീറ്റും കോമേഴ്സിന് 2340 സീറ്റുമുണ്ട്. 64 എയിഡഡ് സ്കൂളുകളാണുള്ളത്. ആകെ സീറ്റുകള്‍ 16,680. സയന്‍സിന് 9180, ഹ്യുമാനിറ്റീസിന് 2460, േകാമേഴ്സിന്- 5040 എന്നിങ്ങനെയാണ് സീറ്റുകളുടെ എണ്ണം. അണ് എയിഡഡ് വിഭാഗത്തില്‍ 13 സ്കൂളുകളിലായി ആകെ 1200 സീറ്റുകളുണ്ട്. സര്‍ക്കാര്‍, എയിഡഡ്, അണ്‍എയിഡഡ്, റെസിഡന്‍ഷ്യല്‍ സ്കൂളുകളിലുള്ള ആകെ പ്ലസ് വണ്‍ സീറ്റുകള്‍ 26,000ത്തിലധികമാണ്. കേന്ദ്ര സിലബസില്‍നിന്ന് പ്ലസ് വണ്ണിലേക്ക് വരുന്നവരെക്കൂടി പരിഗണിക്കുമ്പോള്‍ അപേക്ഷകരുടെയും സീറ്റുകളുടെയും എണ്ണം ഏകദേശം തുല്യമാകും. ഇത്തവണ എസ്.എസ്.എല്‍.സി കഴിഞ്ഞ് ഉപരിപഠനത്തിന് യോഗ്യത നേടിയവരുടെ എണ്ണം 24,594 ആണ്. ജില്ലയിലെ സ്കൂളുകളില്‍ നിലവിലുള്ള ഹയർ സെക്കന്‍ഡറി ബാച്ചുകള്‍ പരിഗണിക്കുമ്പോള്‍ ആകെ പ്ലസ് വണ്‍ സീറ്റുകള്‍ 22,336 ആയിരുന്നു. ഇതില്‍ 20 ശതമാനം വര്‍ധന വരുത്തി ഉത്തരവായിട്ടുണ്ട്. സര്‍ക്കാര്‍, എയിഡഡ് സ്കൂളുകള്‍ക്കെല്ലാം വര്‍ധന ബാധകമാണ്. എന്നാല്‍, അണ്‍എയിഡഡ് സ്കൂളുകള്‍ക്ക് ബാധകമല്ല. വൊക്കേഷനല്‍ ഹയർ സെക്കന്‍ഡറി, ഐ.ടി.ഐകള്‍ എന്നിവിടങ്ങളില്‍ ചേരുന്നവരെകൂടി പരിഗണിക്കുമ്പോള്‍ പതിവുപോലെ ഇത്തവണയും പ്ലസ് വൺ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമെന്ന് പറയുന്നു. കഴിഞ്ഞ അധ്യയനവര്‍ഷം ജില്ലയില്‍ 2651 സീറ്റുകളില്‍ ആളില്ലായിരുന്നു. ഇതില്‍ 960 സീറ്റും മെറിറ്റിലായിരുന്നു. മാനേജ്മെൻറ് േക്വാട്ടയില്‍ 466, കമ്യൂണിറ്റി മെറിറ്റില്‍ 278, അണ് എയിഡഡ് വിഭാഗത്തില്‍ 947 സീറ്റുകള്‍. സര്‍ക്കാര്‍ സ്കൂളുകളിലെ എല്ലാ സീറ്റുകളും എയിഡഡ് സ്കൂളുകളിലെ 60 ശതമാനം സീറ്റുകളും മാത്രമാണ് ഏകജാലകത്തില്‍ ഉള്‍പ്പെടുന്നത്. ആകെ സീറ്റുകളില്‍ 18,690 മാത്രമേ ഏകജാലകം വഴിയുള്ള മെറിറ്റില്‍ ഉള്‍പ്പെടുകയുള്ളൂ. മാനേജ്മെൻറ്, കമ്യൂണിറ്റി മെറിറ്റ്, അണ് എയിഡഡ് വിഭാഗങ്ങളിലാണ് ബാക്കിയുള്ള സീറ്റുകള്‍. മാനേജ്മെൻറ്, കമ്യൂണിറ്റി, അൺ എയിഡഡ് േക്വാട്ടകളിലൂടെയുള്ള പ്രവേശനത്തിന് സമയക്രമം നിഷ്കർഷിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.