കാക്കനാട്: പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ റവന്യൂ വകുപ്പ് സിവില്‍ സ്റ്റേഷന് വളപ്പിലെ കുറ്റിക്കാട്ടില്‍ തള്ളിയത് ഡസനിലേറെ ഔദ്യോഗിക വാഹനങ്ങള്‍. അഞ്ചു മുതല്‍ 10 വര്‍ഷം വരെ പഴക്കമുള്ള അംബാസഡര്‍ കാറുകളും ജീപ്പുകളുമാണ് ജില്ല ഭരണകൂടം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചത്. റവന്യൂ വകുപ്പ് 10 പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് മുന്നോടിയായാണ് പഴയ വാഹനങ്ങള്‍ ഉപേക്ഷിച്ചതെന്നാണ് സംശയം. കോടികള്‍ കെട്ടിക്കിടക്കുന്ന റിവര്മാനേജ്മെൻറ് ഫണ്ട് വക മാറ്റി വിനിയോഗിച്ചാണ് 10 ബൊേലറോ ജീപ്പുകള്‍ കഴിഞ്ഞ വര്‍ഷം വാങ്ങിയത്. ഏഴ് താലൂക്കുകളിലേക്കും മൂന്നെണ്ണം സിവില്‍ സ്റ്റേഷനിലേക്കുമായി വാങ്ങിയ വാഹനങ്ങളില്‍ പലതും താല്‍ക്കാലിക ഡ്രൈവര്‍മാരുടെ ദുരുപയോഗം മൂലം നാശോന്മുഖമാണ്. ഒരു കോടിയിലധികം രൂപയാണ് റവന്യൂ വകുപ്പ് വകമാറ്റിയത്. പുഴ സംരക്ഷണത്തിനായി ജില്ലയില്‍ ഒരു രൂപ ചെലവഴിക്കാതെയാണ് 22 കോടിയുടെ ഫണ്ടില്‍ നിന്ന് തുക വകമാറ്റിയത്. പുഴ സംരക്ഷണത്തിന് താലൂക്ക്, ജില്ല തലത്തില്‍ വാഹനങ്ങള്‍ വേണമെന്ന് ആവശ്യം ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാറില്‍നിന്ന് അനുവാദം വാങ്ങിയത്. നിലവില്‍ വാഹനങ്ങള്‍ വാങ്ങാന്‍ ധനകാര്യ വകുപ്പിെൻറ അനുമതി ലഭിക്കില്ലെന്ന സാഹചര്യം മറികടക്കാന്‍ ഫണ്ട് വകമാറ്റുകയായിരുന്നു. പത്ത് പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ നിലവില്‍ അതുവരെ റവന്യൂ വകുപ്പില്‍ ഓടിക്കൊണ്ടിരുന്ന അംബാസഡര്‍ കാറുകളും ജീപ്പുകളും സിവില്‍ സ്റ്റേഷന് വളപ്പിലെ കുറ്റിക്കാട്ടിലേക്ക് തള്ളി. ജനങ്ങളുടെ ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ പരേഡ് ഗ്രൗണ്ടിന് സമീപം പൊലീസും വാഹനവകുപ്പും പിടിച്ചെടുത്ത സ്വകാര്യ വാഹനങ്ങളുടെ കൂട്ടത്തിലാണ് ഔദ്യോഗിക വാഹനങ്ങളും തള്ളിയത്. കെ.എല്‍. 7 ബി.പി. 5236, കെ.എല്‍. 7 എ.ഡബ്ല്യു. 5905, കെ.എല്‍. 1 എ.ക്യു. 7392, കെ.എല്‍. 7 എ.കെ. 8757, കെ.എല്‍. 7 എ.ഡബ്ല്യു. 5968, കെ.എല്‍. 1 എ.എസ്. 9848, കെ.എല്‍. 7 ബി.ബി. 999, കെ.എല്‍. 7 എ.എം. 6271, കെ.എല്‍. 7 എ.എം. 909 തുടങ്ങിയ 19ല്‍പരം വാഹനങ്ങളാണ് സിവില്‍ സ്റ്റേഷന് വളപ്പില്‍ തുരുമ്പെടുത്ത് നശിക്കുന്നത്. ഏറെ പഴക്കമുള്ള വാഹനങ്ങള്‍ സിവില്‍ സ്റ്റേഷനിലെ മറ്റു ഡിപ്പാര്‍ട്മെൻറുകളില്‍ ഇപ്പോഴും സര്‍വിസ് നടത്തുമ്പോഴാണ് താരതമ്യേന പഴക്കമില്ലാത്ത വാഹനങ്ങൾ ഉപേക്ഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.