കുന്നുകര: പഞ്ചായത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി രണ്ട് ലക്ഷംവരെ ചികിത്സ സഹായം ലഭിക്കുന്ന സൗജന്യ മെഡിക്ലെയിം പദ്ധതി നടപ്പാക്കുന്നു. പഞ്ചായത്തിലെ 300ഓളം ഭിന്നശേഷിക്കാര്‍ക്കും അവരുടെ 1000ത്തിലേറെ കുടുംബാംഗങ്ങള്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. രാജ്യത്താദ്യമായാണ് ഭിന്നശേഷിക്കാര്‍ക്കായി ഗ്രാമപഞ്ചായത്തിെൻറ ആഭിമുഖ്യത്തില്‍ സൗജന്യ മെഡി ക്ലെയിം പദ്ധതി നടപ്പാക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡൻറ് ഫ്രാന്‍സിസ് തറയില്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. പ്രഫ.കെ.വി. തോമസ് എം.പിയുടെ വിദ്യാധനം ട്രസ്റ്റിെൻറ സഹകരണത്തോടെ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നതെന്നും പ്രസിഡൻറ് പറഞ്ഞു. ഇന്‍ഷുറന്‍സ് പ്രീമിയം തുക 3570 രൂപയാണ്. എന്നാല്‍, ഇന്‍ഷുറന്‍സ് കമ്പനി 90 ശതമാനം സബ്സിഡി നല്‍കും. ബാക്കി വരുന്ന 10 ശതമാനമാണ് വിദ്യാധനം ട്രസ്റ്റ് വഹിക്കുന്നത്. 65വയസ്സ് വരെയുള്ളവര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. മാതാപിതാക്കളാണ് ഭിന്നശേഷിക്കാരെങ്കില്‍ അവരുടെ കുട്ടികള്‍ക്ക് 24 വയസ്സു വരെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. 18 വയസ്സിന് താഴെയുള്ള ഭിന്നശേഷിക്കാരുടെ 65 വയസ്സു വരെയുള്ള മാതാപിതാക്കള്‍ക്കും ചികിത്സ ലഭിക്കും. ശനിയാഴ്ച വൈകുന്നേരം മൂന്നിന് ഗവര്‍ണര്‍ പി.സദാശിവം ഉദ്ഘാടനം ചെയ്യും. പ്രഫ.കെ.വി. തോമസ് എം.പി. അധ്യക്ഷത വഹിക്കും. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സീന സന്തോഷ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.യു. ജബ്ബാര്‍ എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.