കോതമംഗലം: കരിമഴ പെയ്യുകയും പരിസ്ഥിതി മലിനീകരണം നടത്തുന്നു എന്നതിെൻറ പേരിൽ പഞ്ചായത്ത് ഭരണസമിതി അടച്ചുപൂട്ടിയ കമ്പനി തുറക്കാൻ തൊഴിലാളി സംഘടനകൾ രംഗത്ത്. നെല്ലിക്കുഴി പഞ്ചായത്തിലെ നങ്ങേലിപ്പടിക്ക് സമീപം പ്രവർത്തിച്ചുവരുന്ന റാഡോ ടയേഴ്സ് എന്ന കമ്പനിയിൽനിന്ന് മാർച്ച് 20ന് പുലർച്ച കാർബൺ മഴ പെയ്തതിനെ തുടർന്നാണ് ജനകീയപ്രതിഷേധം ശക്തമായത്. പഞ്ചായത്ത് സെക്രട്ടറിയും പ്രസിഡൻറും മറ്റ് ജനപ്രതിനിധികളും സ്ഥലം സന്ദർശിക്കുകയും മലിനീകരണം ബോധ്യപ്പെട്ടതിെൻറ അടിസ്ഥാനത്തിൽ നോട്ടീസ് നൽകിയതിനെത്തുടർന്ന് കമ്പനി താൽക്കാലികമായി അടച്ചുപൂട്ടുകയുമായിരുന്നു. ഭരണസമിതി എടുത്ത തീരുമാനം ചോദ്യം ചെയ്ത് കമ്പനി കോടതിയെ സമീപിച്ചതായാണ് അറിവ്. കമ്പനി തുറന്നുപ്രവർത്തിപ്പിക്കരുത് എന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി നേതൃത്വത്തിൽ മനുഷ്യാവകാശ കമീഷനെ സമീപിച്ചിരുന്നു. തുടർന്ന് കമീഷൻ പഞ്ചായത്തിനോടും കമ്പനിയോടും വീശദീകരണം തേടി. ഒന്നരമാസം പിന്നിട്ടിട്ടും പ്രശ്നം പരിഹരിക്കാത്ത സാഹചര്യത്തിലാണ് തൊഴിലാളിസംഘടന നേതൃത്വം കമ്പനി തുറന്ന് പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് രംഗത്തുവന്നിരിക്കുന്നത്. ഇടത് ഭരണസമിതി തീരുമാനത്തിനെതിരെ സി.ഐ.ടി.യുവിെൻറ നേതൃത്വത്തിൽ സമരവുമായി രംഗത്തുവന്നത് പ്രദേശവാസികളെ അമ്പരപ്പിച്ചിരിക്കുകയാണ്. ജനകീയ സമരസമിതിയുടെ സമരവുമായി സഹകരിച്ച കോൺഗ്രസ് പ്രവർത്തകരെയും ഒമ്പതാം വാർഡ് അംഗത്തെയും വെട്ടിലാക്കി ഐ.എൻ.ടി.യു.സി മണ്ഡലം നേതൃത്വവും കമ്പനി തുറക്കണമെന്നാവശ്യപ്പെട്ട് രംഗത്ത് വന്നിട്ടുണ്ട്. തൊഴിലാളി സംഘടനകളുടെ നിലാപാടാണോ രാഷ്ട്രീയ പാർട്ടികൾക്കുള്ളതെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.