കൂത്താട്ടുകുളം: പെരുംകുറ്റിയില്‍ കാറും ഒമ്നി വാനും കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്. പൈറ്റക്കുളം പുത്തന്‍പുരയില്‍ പീറ്റര്‍ ജോസഫ് (68), ഭാര്യ സലോമി പീറ്റര്‍ (65), ഇവരുടെ കൊച്ചുമകന് ആല്വിന് പി. റോണിക് (14), പാല അരുണാപുരം ചെമ്പകത്തിങ്കല് പി.കെ. മോഹന്‍ദാസ് (60), ഭാര്യ പുഷ്പലത (56) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പാലായില്‍നിന്ന് പൈറ്റക്കുളത്തേക്ക് വരുകയായിരുന്ന പീറ്ററും കുടുംബവും സഞ്ചരിച്ചിരുന്ന വാന്‍ പെരുംകുറ്റി കവലക്ക് ശേഷം എതിരെ വന്ന മോഹന്‍ദാസിെൻറ കാറുമായി ഇടിക്കുകയായിരുന്നു. കാര്‍ മറ്റൊരു വാഹനത്തെ മറികടക്കുകയായിരുന്നുന്നെന്ന് പറയുന്നു. പരിക്കേറ്റവരെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍ക്കും സാരമായ പരിക്കില്ല. കൂത്താട്ടുകുളം ഫയര്‍ഫോഴ്സ് രക്ഷാപ്രവര്‍ത്തനത്തിനെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.