കൊച്ചി: ജില്ലയിലെ സർക്കാർ സ്ഥാപനങ്ങളുടെ വെബ്സൈറ്റ് അപ്ഡേറ്റ് ചെയ്യുന്നില്ല. ജില്ല പഞ്ചായത്ത്, കൊച്ചി സിറ്റി െപാലീസ്, ആരോഗ്യവകുപ്പ്, വിദ്യാഭ്യാസവകുപ്പ് എന്നിവയുടെ വെബ്സൈറ്റുകളാണ് അപ്ഡേറ്റ് ചെയ്യാത്തത്. വിവരാവകാശ നിയമം പ്രകാരം സർക്കാർ സ്ഥാപനങ്ങളിലെ ദൈനംദിന വിവരങ്ങൾ 120 ദിവസത്തിനുള്ളിൽ അതാത് വെബ്സൈറ്റുകളിൽ നൽകണം. എന്നാൽ, പല സർക്കാർ സ്ഥാപനങ്ങളും ഇത് പാലിക്കുന്നില്ല. അപ്ഡേറ്റ് ചെയ്താൽ വിവരാവകാശ അപേക്ഷകളുടെ എണ്ണം കുറക്കാനും സാധിക്കും. കൊച്ചി കോർപറേഷൻ, ഗ്രേറ്റർ െകാച്ചി ഡവലപ്മെൻറ് അതോറിറ്റി എന്നിവയുടെ സൈറ്റുകളിൽ മാത്രമാണ് ഇൗ വർഷം വിവരങ്ങൾ പുതുക്കിയത്. കോർപറേഷൻ മാർച്ച് മാസത്തിലും ജിഡ കഴിഞ്ഞ മാസവും വിവരങ്ങൾ പുതുക്കി. നിരവധി കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നു ജില്ലയിൽ. കൊച്ചി പൊലീസിെൻറ വെബ്സൈറ്റിൽ ഇതുസംബന്ധിച്ച ദൈനംദിന വിവരം ചേർക്കുന്നില്ല. ജില്ല ഭരണകൂടത്തിന് കീഴിലെ വൻ പദ്ധതികളായ മെേട്രാ, ഷിപ്യാഡ്് എന്നിവയെ സംബന്ധിച്ച പുതിയ വിവരങ്ങൾ ചേർത്തിട്ടില്ല. വകുപ്പിനെ സംബന്ധിച്ച അടിസ്ഥാന വിവരങ്ങളും ഭരണകേന്ദ്രങ്ങളിൽ മേധാവികൾ മാറുേമ്പാഴും മാത്രമാണ് അപ്ഡേറ്റ് ചെയ്യുന്നത്. കുടിവെള്ളക്ഷാമം രൂക്ഷമായ ജില്ലയിൽ വിതരണത്തിന് ആപ്ലിക്കേഷൻ പ്രവർത്തിക്കുന്നുണ്ടെങ്കിലും ജലവകുപ്പിെൻറ സൈറ്റ് ഇതും ചേർത്തിട്ടില്ല. ഡിഫ്ത്തീരിയ, എച്ച്1എൻ1, മഞ്ഞപ്പിത്തം എന്നിവ റിപ്പോട്ട് ചെയ്തിട്ടും ആരോഗ്യവകുപ്പ് സൈറ്റിൽ പ്രതിരോധ പ്രവർത്തനം സംബന്ധിച്ച വിവരമില്ല. ജനങ്ങള്‍ക്ക് വെബ് പോര്‍ട്ടല്‍ വഴി സര്‍ക്കാർ സേവനങ്ങള്‍ നല്കാന് നടപ്പാക്കിയ പദ്ധതിയാണ് ഇ-ഡിസ്ട്രിക്റ്റ്. നേട്ടം കൈവരിച്ചു എന്ന് അവകാശപ്പെടുേമ്പാഴും വിവരങ്ങൾ ജനങ്ങളിൽ എത്തുന്നില്ല. സംസ്ഥാനത്തെ ആദ്യ ഇ--ജില്ലയായി എറണാകുളത്തെ 2013ൽ പ്രഖ്യാപിച്ചിരുന്നു. വിവിധ വകുപ്പ് മേധാവികൾക്ക് ഇ--മെയിൽ അയച്ചാൽ മറുപടി ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. എന്നാൽ, സംസ്ഥാനത്തെ എല്ലാ ജില്ല പൊലീസ് വെബ്സൈറ്റും ഒരേ ഡൊമൈനിന് കീഴിലാക്കുന്നത് പുരോഗമിക്കുകയാണെന്നും കൊച്ചി സിറ്റി പൊലീസ് വെബ്സൈറ്റ് രണ്ടാഴ്ചക്കുള്ളിൽ അപ്ഡേറ്റ് ചെയ്യുമെന്നും സൈബർ സെൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.