കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ ഇഞ്ചത്തൊട്ടിയിൽ തിങ്കളാഴ്ച വൈകീട്ട് വീശിയ ചുഴലിക്കാറ്റിൽ വൻ നാശനഷ്ടം. വൈകീട്ട് നാലോടെ മഴയോടൊപ്പമായിരുന്നു കാറ്റ്. ഒരുവീട് പൂർണമായും 38 വീടുകൾ ഭാഗികമായും തകർന്നു. ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷൻ, സെൻറ് മേരീസ് എൽ.പി സ്കൂൾ എന്നിവയുടെ മേൽക്കൂരക്കും കേടുപാട് സംഭവിച്ചു. വീശിയടിച്ച കാറ്റിൽ മരങ്ങൾ വീണ് ട്രാൻസ്ഫോർമർ തകരുകയും 60ൽപരം വൈദ്യുതിപോസ്റ്റുകൾ ഒടിഞ്ഞുവീഴുകയും ചെയ്തു. കുടിയേറ്റ ഗ്രാമമായ ഇഞ്ചത്തൊട്ടിയിലെ ഒന്ന്, രണ്ട്, മൂന്ന് ബ്ലോക്കുകളിലാണ് കാറ്റ് ഏറ്റവും അധികം നാശം വിതച്ചത്. പതിനായിരത്തോളം ഏത്തവാഴകളും 1300ൽപരം റബർ മരങ്ങളും 150 ജാതിയും 200 തെങ്ങും 250ൽപരം കൊക്കോയും കുരുമുളകും മുന്നൂറോളം കവുങ്ങും നശിച്ചതായാണ് കൃഷി വകുപ്പിെൻറ പ്രാഥമിക കണക്ക്. ഒരുകോടി രൂപയുടെ കാർഷികനഷ്ടം മാത്രം സംഭവിച്ചിട്ടുണ്ട്. ഇഞ്ചെത്താട്ടിയിലെ മൂന്ന് കിലോമീറ്റർ പ്രധാന പാത സഞ്ചാരയോഗ്യമാക്കാൻ ഫയർഫോഴ്സ് അംഗങ്ങളും നാട്ടുകാരും മൂന്ന് മണിക്കൂറിലേറെ പണിയെടുത്തു. കണ്ണാപ്പിള്ളി രത്നാകരെൻറ ഷീറ്റ് മേഞ്ഞ വീടിെൻറ മേൽക്കൂര പൂർണമായും കാറ്റെടുത്തു. പടിക്കക്കുടി ബിനോയിയുടെ വീടിന് മുകളിലേക്ക് കൂറ്റൻ ആഞ്ഞിലിമരം വീണു. വീട്ടുമുറ്റത്ത് കിടന്ന ജീപ്പ് തകർന്നു. ഏലിയാസ് പെരുമ്പിള്ളിൽ, മനോഹരൻ മലയിൽ, ആനി തെക്കുംതറ, ഷൈജൻ കാഞ്ഞിരം തടത്തിൽ, എശാവ് ചെറുക്കാട്ട്, എൽദോസ് ചെറുക്കാട്ട്, ബിനോയ് പട്ടേരുകുടി, പൈലി മങ്ങാട്ട്, ബൈജു മാളിയേക്കര, രവി കണ്ണാംപറമ്പിൽ, ശോഭ മാമ്പിള്ളിക്കുടി, സത്യഭാമ പുതിയേടത്ത്, ജോൺ കല്ലിക്കുടി, പ്രദീപ് പാറയ്ക്കൽ, ബേബി കഞ്ഞിയാക്കുഴി, കെ.ജി. വിജയൻ കല്ലികുടി, ശശി കിഴക്കുങ്ങൽ തുടങ്ങിയവരുടെ വീടുകളാണ് ഭാഗികമായി തകർന്നത്. 20 ലക്ഷം രൂപയുടെ നഷ്ടമാണ് റവന്യൂ വകുപ്പ് പ്രാഥമികമായി കണക്കാക്കുന്നത്. നാശനഷ്ടം നേരിട്ട പ്രദേശങ്ങൾ ജില്ല പഞ്ചായത്തംഗം സൗമ്യ ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് റഷീദ സലീം, പഞ്ചായത്ത് പ്രസിഡൻറ് വിജയമ്മ ഗോപി എന്നിവർ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.