എടവനക്കാട്: നിരവധി അപകടങ്ങൾക്കും ദുഷ്കരമായ ഗതാഗതത്തിനും അറുതിവരുത്താൻ വ്യാഴാഴ്ച മുതൽ ഗോശ്രീ പാലത്തിലെ കുഴികളടച്ചുതുടങ്ങുമെന്ന് ഗോശ്രീ ദ്വീപ് വികസന അതോറിട്ടി (ജിഡ) അധികൃതർ അറിയിച്ചു. അറ്റകുറ്റപ്പണി നടത്തി ഗതാഗതം സുഗമമാക്കണമെന്നാവശ്യപ്പെട്ട് നിരവധി സംഘടനകൾ സമരം നടത്തിയിരുന്നു. എളങ്കുന്നപ്പുഴ പഞ്ചായത്ത് െറസിഡൻറ്സ് അപ്പെക്സ് കൗൺസിൽ നടത്തിയ നിരന്തര ശ്രമങ്ങളാണ് ഒടുവിൽ ഫലം കണ്ടത്. ഇതിനിടെ ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജിയുമെത്തിയിരുന്നു. നിർമാണ സാമഗ്രികൾ എത്തിക്കഴിഞ്ഞതായി അസോസിയേഷൻ പ്രസിഡൻറ് അനിൽ പ്ലാവിയൻസ് പറഞ്ഞു. കൺസ്ട്രക്ഷൻ കോർപറേഷനാണ് നിർമാണ ചുമതല. രണ്ടര വർഷമായി പാലത്തിൽ കുഴികൾ പ്രത്യക്ഷപ്പെട്ട് ഗതാഗതം ദുസ്സഹമായിട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.