വടുതല: കേരള സംഗീതനാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരത്തിന് ലീന ആൻറണി അർഹയാകുമ്പോൾ അത് മറ്റൊരു ബഹുമതി കൂടിയാകുന്നു. കലയിലൂടെ സമൂഹ നവീകരണം ലക്ഷ്യമിടുന്ന കെ.എൽ. ആൻറണി-ലീന ദമ്പതികളുടെ നാടകജീവിതത്തിനുള്ള അംഗീകാരം കൂടിയാണിത്. 2014ൽ ആൻറണി ഗുരുപൂജ പുരസ്കാരത്തിന് അർഹനായിരുന്നു. പന്ത്രണ്ടാമത്തെ വയസ്സില്‍ ജഗതി എന്‍.കെ. ആചാരിയുടെ കടമറ്റത്ത് കത്തനാരിലൂടെയാണ് ലീന പ്രഫഷനല്‍ നാടകരംഗത്തേക്ക് വരുന്നത്. എസ്.ജെ. ദേവ്, എസ്.പി. പിള്ള, അച്ചന്‍കുഞ്ഞ്, കുയിലന്‍ തുടങ്ങിയ മഹാരഥന്മാരുടെ നാടകങ്ങളില്‍ തിളങ്ങിയ ലീന 1979ലാണ് ആൻറണിയുടെ കൊച്ചിന് കലാകേന്ദ്രയില്‍ എത്തുന്നത്. പകരക്കാരിയായെത്തിയ ലീന ഒടുവിൽ ആൻറണിയുടെ ജീവിത സഖിയായി. അമ്പിളി, ലാസർ ഷൈൻ, നാൻസി എന്നിങ്ങനെ മൂന്ന് മക്കളാണ് ഇവർക്ക്. മാതാപിതാക്കളുടെ ദുരിതപൂര്‍ണമായ നാടകപ്രയത്നങ്ങളാണ് മക്കൾ കണ്ടറിഞ്ഞ ആദ്യ പാഠങ്ങള്‍. നാടകസാമഗ്രികള്‍ നിറച്ച വലിയ കെട്ടുവള്ളത്തില്‍ കായലിലൂടെ അരങ്ങില്‍നിന്ന് അരങ്ങിലേക്കുള്ള യാത്രകൾ കഴുക്കോല്കുത്തുപോലെ പതിഞ്ഞുകിടക്കുന്നുണ്ട് മക്കളുടെ ഓര്‍മകളില്‍. ഫോർട്ട് കൊച്ചിയിലെ അന്താരാഷ്ട്ര നാടകവേദിയിൽ ‘അമ്മയും തൊമ്മനും’എന്നൊരു നാടകം കളിച്ചു. ആൻറണി എഴുതിയ അര മണിക്കൂറുള്ള ആ നാടകത്തിൽ ഇരുവരും മാത്രമായിരുന്ന അഭിനേതാക്കൾ. മഹേഷിെൻറ പ്രതികാരം എന്ന ചിത്രത്തിലേക്ക് ഇരുവരും എത്തിയത് അങ്ങനെയായിരുന്നു. മലയാളികളുടെ പ്രിയപ്പെട്ട ചാച്ചനു പിന്നാലെ ഗുരുപൂജ പുരസ്കാരം ലീനയെയും തേടിയെത്തിയതോടെ തൈക്കാട്ടുശ്ശേരി ഉളവയ്പിലെ കോയിപ്പറമ്പിൽ വീടും നാടുമൊക്കെ ആനന്ദലഹരിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.