മിഷേൽ മരിച്ച ദിവസം േക്രാണിൻ ഛത്തിസ്​ഗഢിലെന്ന് സ്​ഥിരീകരിച്ചു

കൊച്ചി: സി.എ വിദ്യാർഥിനി മിഷേൽ ഷാജി മരണപ്പെട്ട ദിവസം േക്രാണിൻ അലക്സാണ്ടർ ഛത്തിസ്ഗഢിൽ ഉണ്ടായിരുന്നതായി ൈക്രംബ്രാഞ്ച്. േക്രാണിെൻറ ഛത്തിസ്ഗഡിലെ താമസസ്ഥലത്തും ജോലിസ്ഥലത്തും എത്തിയ സംഘം േക്രാണിൻ ഉപയോഗിച്ച കമ്പ്യൂട്ടർ പരിശോധിക്കുകയും സഹപ്രവർത്തകരിൽനിന്ന് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. തെളിവെടുപ്പിനുശേഷം സംഘം കൊച്ചിയിലേക്ക് യാത്ര തിരിച്ചു.അതിനിടെ, കസ്റ്റഡിയിലുള്ള േക്രാണിനെ വ്യാഴാഴ്ച പിറവം പാലച്ചുവട് ഇടപ്പിള്ളിച്ചിറയിലുള്ള വീട്ടിലെത്തിച്ച് തെളിവെടുത്തു. േക്രാണിൻ നശിപ്പിച്ച ഫോൺ സംഭാഷണങ്ങളുടെയും സന്ദേശങ്ങളുടെയും ശാസ്ത്രീയ പരിശോധന തിരുവനന്തപുരത്തെ ഫോറൻസിക് സയൻസ് ലാബിൽ പുരോഗമിക്കുകയാണ്. അടുത്തദിവസം ഫലം ലഭ്യമാകുമെന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് അന്വേഷണസംഘം േക്രാണിൻ ജോലി ചെയ്ത ഛത്തിസ്ഗഢിലെത്തിയത്. സഹപ്രവർത്തകരിൽനിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു. മിഷേൽ കായലിൽ ചാടിയെന്നു കരുതുന്ന മാർച്ച് അഞ്ചിനും അടുത്ത ദിവസങ്ങളിലും േക്രാണിൻ അവിടെയുണ്ടായിരുന്നതായി സ്ഥിരീകരിച്ചു. േക്രാണിൻ ഉപയോഗിച്ച കംപ്യൂട്ടറും പരിശോധിച്ചു. മറ്റ് ഫോണുകളോ, സിംകാർഡോ േക്രാണിൻ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.