കൊച്ചി: സി.എ വിദ്യാർഥിനി മിഷേൽ ഷാജി കായലിൽ മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം തെളിവെടുപ്പിന് ഛത്തിസ്ഗഢിലെത്തി. വിദ്യാർഥിനി മരിച്ച സമയത്ത് ഛത്തിസ്ഗഢിലായിരുന്നു എന്ന ക്രോണിെൻറ മൊഴിയുടെ സത്യാവസ്ഥ പരിശോധിക്കുകയാണ് ലക്ഷ്യം. ക്രോണിനെ കൊണ്ടുപോയിട്ടില്ല. ഇത്രയും ദൂരം ക്രോണിനുമായി യാത്ര ചെയ്യുന്നത് ഉചിതമല്ലെന്ന നിഗമനത്തിലാണ് ഒഴിവാക്കിയത്. ഇയാൾ താമസിച്ച സ്ഥലത്തും ഓഫിസിലും സംഘം പരിശോധന നടത്തി. ക്രോണിൻ ഉപയോഗിച്ച കമ്പ്യൂട്ടർ അടക്കമുള്ള കാര്യങ്ങൾ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. സുഹൃത്തുക്കളുടെ മൊഴിയും രേഖപ്പെടുത്തുന്നുണ്ട്. സംഭവം നടന്ന സമയത്ത് ഇയാൾ ഛത്തിസ്ഗഢിലായിരുന്നുവെന്നത് സത്യമാണോ എന്ന് സുഹൃത്തുക്കളോട് ആരായും. ക്രോണിൻ ഉപയോഗിച്ച മൊബൈലിെൻറ എഫ്.എസ്.എൽ റിപ്പോർട്ട് ലഭിച്ചിട്ടില്ല. ഇത് കിട്ടിയാൽ കേസിെൻറ നിർണായക തെളിവുകൾ ലഭിക്കുമെന്ന വിശ്വാസത്തിലാണ് ഉദ്യോഗസ്ഥർ. മിഷേലിെൻറ ബാഗും മൊബൈൽ ഫോണും കണ്ടെത്താൻ കൊച്ചി കായലിൽ ചൊവ്വാഴ്ചയും പരിശോധന നടത്തി. കായലിലേക്ക് ചാടിയെന്ന് കരുതുന്ന ഗോശ്രീ രണ്ടാം പാലത്തിെൻറ അടിയിലാണ് പരിശോധന നടത്തിയത്. മരിച്ച ദിവസം മിഷേലിെൻറ ഫോണിലേക്ക് വന്ന കാളുകളും എസ്.എം.എസുകളും കണ്ടെത്താനായാൽ അന്വേഷണത്തിൽ വഴിത്തിരിവാകും എന്നതിനാലാണ് തിരച്ചിൽ തുടരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.