നെട്ടൂർ: കൊച്ചി ബൈപാസിലെ കുമ്പളം ടോൾ പ്ലാസയിൽ ടോളിൽ വാഹനങ്ങളുടെ നീണ്ട നിര പതിവായതോടെ കൊടുംചൂടിൽ വാഹനയാത്രക്കാർ വലയുന്നു. ദിവസേന ഉച്ചക്കും ടോൾ എടുക്കാനുള്ള വാഹനങ്ങളുടെ നിര നീളുന്നതോടെ യാത്രക്കാർ ചൂടിൽ വെന്തുരുകുകയാണ്. വാഹന നിരകളിൽക്കിടയിൽെപടുന്ന ഇരുചക്ര വാഹനങ്ങൾക്കാണ് കൂടുതൽ ദുരിതം അനുഭവിക്കേണ്ടി വരുന്നത്. ടോൾ കടന്നുകിട്ടുന്നതുവരെ സ്ത്രീകളും കുട്ടികളുമായി ചുട്ടുപൊള്ളുന്ന വെയിൽ സഹിച്ച് കാത്തുകിടക്കേണ്ട അവസ്ഥയാണ്. ടോൾ ഗേറ്റിൽ അഞ്ച് വാഹനങ്ങളിൽ കൂടുതൽ ക്യൂവിലുണ്ടെങ്കിൽ വാഹനങ്ങൾ കെട്ടിക്കിടക്കാൻ അനുവദിക്കാതെ കടത്തിവിടണമെന്നാണ് നിയമം. എന്നാൽ, അധികൃതർ പരമാവധി തുക പെട്ടിയിലിടാനുള്ള വ്യഗ്രതയിൽ നിയമവും ചട്ടവുമെല്ലാം കാറ്റിൽപറത്തുന്നു. ടോൾ ജീവനക്കാരുടെ വാഹനയാത്രക്കാരോടുള്ള പെരുമാറ്റം മോശമാണെന്ന ആക്ഷേപത്തിനിടെ ജീവനക്കാരുമായുള്ള കശപിശയും ടോൾ എടുക്കാനുള്ള കാത്തുകിടപ്പിെൻറ സമയം കൂടുന്നു. ചൂട് അധികരിക്കുന്ന സമയത്തെങ്കിലും കൂടുതൽ ജീവനക്കാരെ നിയോഗിച്ച് ടോൾ പിരിവിന് വേഗം കൂട്ടി വാഹനങ്ങളുടെ കാത്തുകിടപ്പ് അവസാനിപ്പിക്കുന്നതിന് അധികൃതർ തയാറാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.