മട്ടാഞ്ചേരി: കൊച്ചി അഴിമുഖത്ത് മത്സ്യബന്ധനത്തിനിടെ വഞ്ചി മറിഞ്ഞ് അപകടത്തിൽപെട്ട രണ്ട് മത്സ്യത്തൊഴിലാളികളെ കോസ്റ്റല്‍ പൊലീസും ലൈഫ് ഗാർഡുകളും ചേർന്ന് രക്ഷപ്പെടുത്തി. ഫോര്‍ട്ട്കൊച്ചി തുരുത്തി സ്വദേശികളായ ഹംസയുടെ മകന് അഷറഫ് (42), ഹസെൻറ മകന് ഷാഹുല്‍ ഹമീദ് (43) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ചൊവാഴ്ച രാവിലെ 6.30ഒാടെ ഒന്നാം ബോയക്ക് സമീപമാണ് അപകടം നടന്നത്. ചെറു വഞ്ചിയില്‍ എല്‍.എന്‍.ജിക്ക് സമീപം മത്സ്യബന്ധനം നടത്തുന്നതിനിടെ ശക്തമായ തിരയില്‍ വഞ്ചി മറിയുകയായിരുന്നു. കണ്ടുനിന്നവര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഫോര്‍ട്ട്കൊച്ചി കോസ്റ്റൽ പൊലീസ് എസ്.ഐ റഹീം, സിവില്‍ പൊലീസ് ഓഫിസര്‍ അജിത് എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ സംഘവും ഫോർട്ട്കൊച്ചി കടപ്പുറത്തെ ലൈഫ് ഗാർഡ് സുധീർ സർഫിൻ എന്നിവർ ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. മറിഞ്ഞ വഞ്ചി കോസ്റ്റൽ പൊലീസ് കരക്കെത്തിച്ചു. മത്സ്യത്തൊഴിലാളികളെ ഫോര്‍ട്ട്കൊച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.