ആലുവ: നഗരസഭയിൽ യു.ഡി.എഫിെൻറ വൈസ് ചെയർപേഴ്സന് ബജറ്റ് അവതരിപ്പിക്കാൻ വഴിയൊരുക്കി സി.പി.എം. കഴിഞ്ഞ വർഷം ചരിത്രത്തില്‍ ആദ്യമായി സെക്രട്ടറി ബജറ്റ് അവതരിപ്പിക്കേണ്ടിവന്ന ആലുവ നഗരസഭയില്‍ ഈ വര്‍ഷം വ്യത്യസ്ത നിലപാടാണ് എല്‍.ഡി.എഫ് സ്വീകരിച്ചത്. എന്നാൽ, സി.പി.ഐക്ക് ഇക്കാര്യത്തിൽ പൂർണ സമ്മതമില്ല. അഞ്ചംഗ ധനകാര്യ സ്ഥിരംസമിതിയില്‍ ഭരണപക്ഷത്തിന് ഭൂരിപക്ഷമില്ലാത്തതിനാലാണ് ബജറ്റ് അവതരണത്തിന് പ്രതിപക്ഷ സഹായം തേടേണ്ടിവരുന്നത്. വൈസ് ചെയര്പേഴ്സൻ ഉള്‍പ്പെടെ രണ്ടുപേരാണ് ഭരണപക്ഷത്തുനിന്നുള്ളത്. പ്രതിപക്ഷത്തുനിന്ന് പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ, പി.സി. ആൻറണി, മിനി ബൈജു എന്നിവരാണുള്ളത്. പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ളതിനാല്‍ കരട് ബജറ്റ് പാസാകാതിരുന്നതാണ് കഴിഞ്ഞ വർഷം സെക്രട്ടറി ബജറ്റ് അവതരിപ്പിക്കേണ്ട സാഹചര്യം ഉണ്ടാക്കിയത്. ഇക്കുറി പ്രതിപക്ഷത്തിെൻറ നിർദേശങ്ങള്‍കൂടി പരിഗണിക്കാന്‍ ഭരണപക്ഷം തയാറായതാണ് വിട്ടുവീഴ്ചക്ക് കാരണമെന്നും പറയപ്പെടുന്നു. സി.പി.എം ജില്ല നേതൃത്വത്തിെൻറ തീരുമാനത്തെ സി.പി.ഐ അർധമനസ്സോടെയാണ് സമ്മതിച്ചത്. സി.പി.എം വിശാല മനഃസ്ഥിതി കാണിക്കുന്നത് മറ്റുചില കാരണങ്ങൾ കൊണ്ടാണെന്ന് ഇടതുപക്ഷത്തുതന്നെ മുറുമുറുപ്പുണ്ട്. ഭരണ നേതൃത്വത്തിെൻറ ചില ഉപകാരങ്ങൾക്കുള്ള പ്രത്യുപകാരമാണ് സി.പി.എമ്മിെൻറ നിലപാട് മാറ്റത്തിന് കാരണമെന്ന് പറയുന്നു. ഇൗ സാഹചര്യത്തിൽ എല്‍.ഡി.എഫ് സി.പി.എം സമ്മർദഫലമായി ഇക്കുറി പിന്തുണക്കുമെന്നാണ് സൂചന. ചൊവ്വാഴ്ച ചേരുന്ന ധനകാര്യ സ്ഥിരം സമിതി കരട് ബജറ്റ് തയാറാക്കും. 28ന് ബജറ്റ് അവതരണം നടക്കും. മുന്‍ വര്‍ഷങ്ങളുടെ തനിയാവര്‍ത്തനമാണ് വൈസ് ചെയര്പേഴ്സൻ തയാറാക്കിയ ബജറ്റ് എന്നാരോപിച്ച് കഴിഞ്ഞ വര്‍ഷം പ്രതിപക്ഷം കടുത്ത നിലപാട് സ്വീകരിച്ചിരുന്നു. അതേസമയം, ശിവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട ചില വിഷയങ്ങളില്‍ വൈസ് ചെയര്പേഴ്സൻ സി.പി.എമ്മിന് അനുകൂലമായ നിലപാടുകള്‍ സ്വീകരിച്ചിരുന്നു. ഇതിെൻറ പ്രത്യുപകാരമായാണ് വൈസ് ചെയര്പേഴ്സന് ബജറ്റ് അവതരണത്തിന് അവസരം നല്‍കുന്നതെന്നും സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.