പള്ളിക്കര: ഗ്യാസ് സിലിണ്ടറുകൾക്ക് ഉപഭോക്താക്കളിൽനിന്ന് അമിത വില ഈടാക്കുന്നതായി പരാതി. ഏജൻസികളുടെ വാഹനങ്ങളിൽ വീടുകളിൽ എത്തിക്കുന്നവരാണ് അമിത വില ഈടാക്കുന്നത്. പല ഏജൻസികളും ഒരുസിലിണ്ടറിന് ഉപഭോക്താക്കളിൽനിന്ന് 50മുതൽ 70രൂപ വരെ കൂടുതൽ ഈടാക്കുന്നു. ഇന്ത്യൻ, ഭാരത് ഗ്യാസ് ഏജൻസികളാണ് വിതരണക്കാർ. പലപ്പോഴും ഗ്യാസിന് വില വർധിക്കുന്നതിനാൽ യഥാർഥ വില ആർക്കും അറിയുകയില്ല. വാഹനത്തിൽ വരുന്നവരോട് ചോദിച്ചാൽ ഓഫിസിൽ ചോദിക്കാനാണ് മറുപടി പറയുന്നത്. ഓഫിസിൽ വിളിച്ച് ചോദിച്ചാലും വില എത്രയാെണന്ന് പറയുകയില്ല. ഗ്യാസ് സിലിണ്ടർ വാങ്ങിക്കുമ്പോൾ സിലിണ്ടറിെൻറ തൂക്കം ബോധ്യപ്പെടുത്തി വീട്ടിലെത്തിച്ച് ഫിറ്റ് ചെയ്ത് കൊടുക്കണമെന്നാണ് നിയമമെങ്കിലും ഇത് പാലിക്കാറില്ല. ഉപഭോക്താക്കൾ ബില്ല് ആവശ്യപ്പെട്ടാലും പലകാരണങ്ങൾ പറഞ്ഞ് വാഹനത്തിൽ എത്തുന്നവർ നൽകാറില്ല. ബില്ല് കിട്ടണമെങ്കിൽ സിലിണ്ടർ നേരത്തേ ബുക്ക് ചെയ്യണം, ഓഫിസിൽ എത്തിയാൽ മാത്രമേ ബില്ല് കിട്ടുകയുള്ളൂവെന്ന ന്യായീകരണങ്ങൾ പറഞ്ഞ് ഉപഭോക്താക്കൾക്ക് ബില്ല് നൽകാറില്ല. കഴിഞ്ഞ ദിവസങ്ങളിൽ പെരിങ്ങാല ഭാഗങ്ങളിൽ വിതരണം ചെയ്ത പല ഏജൻസികളും അമിത വില ഈടാക്കിയതായി വ്യാപക പരാതി ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.