കരുമാല്ലൂർ: കരുമാല്ലൂർ പഞ്ചായത്ത് നേതൃത്വത്തിൽ എട്ടാം വാർഡിൽ തടിക്കകടവ് പാലത്തിന് സമീപം ഔഷധകൃഷി നടത്താൻ തയാറാക്കിയ സ്ഥലം സ്വകാര്യവ്യക്തി ൈകയേറി നശിപ്പിച്ചതായി പരാതി. ഔഷധകൃഷി പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായി പഞ്ചായത്ത് ഉടമസ്ഥതയിലുള്ള 50 സെൻറ് സ്ഥലമാണ് കൃഷിക്ക് വേലി കെട്ടി തിരിച്ചിരുന്നത്. പഞ്ചായത്തിെൻറയും തൊഴിലുറപ്പുകാരുടെയും നേതൃത്വത്തിൽ കൃഷിക്കുള്ള ഒരുക്കം നടക്കവേ ഞായറാഴ്ച രാത്രിയാണ് നശിപ്പിച്ചത്. വേലി തകർത്ത നിലയിലാണ്. പഞ്ചായത്ത് അംഗം നസീർ പാത്തലയുടെ വീട്ടിലെത്തി രാത്രിയിൽ ൈകയേറ്റക്കാർ അസഭ്യം പറഞ്ഞതായും പറയുന്നു. ആലങ്ങാട് സ്റ്റേഷനിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.