ചെങ്ങമനാട്: പഞ്ചായത്തിലെ പനയക്കടവ്- പുത്തന്‍തോട് പുനരുദ്ധാരണപദ്ധതി പുരോഗമിക്കുന്നു. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ചെങ്ങമനാട് നമ്പര്‍ വണ്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായി പെരിയാറിൽനിന്ന് പുത്തൻതോട്ടിലേക്ക് വെള്ളം ഒഴുക്കും. ൈകയേറ്റത്താലും മണ്ണിടിഞ്ഞും പായല്മൂടിയും ശോച്യാവസ്ഥയിലായ തോട് നീര്‍ത്തട പദ്ധതിയുടെ തുടര്നിര്മാണത്തിെൻറ ഭാഗമായാണ് 10 ലക്ഷം ചെലവില്‍ ഏഴ് മീറ്റര്‍ വീതിയിലും1.460 മീറ്റര്‍ നീളത്തിലും രണ്ടര അടി ആഴത്തിലും നവീകരിക്കുന്നത്. പദ്ധതിവഴി 3000ത്തോളം രാമച്ചം തൈകള്‍ നല്‍കും. അവ തൊഴിലുറപ്പ് പദ്ധതി പ്രകാരം നടും. തോട്ടില്നിന്നെടുന്ന മണ്ണുപയോഗിച്ച് പനയക്കടവ്^കുന്നിശ്ശേരി റോഡ് നിർമാണവും പുരോഗമിക്കുകയാണ്. ജനകീയ സമിതി രൂപവത്കരിച്ച് കണ്‍വീനറുടെ മേല്‍നോട്ടത്തിലാണ് നവീകരണം. ആദ്യഘട്ടം പനയക്കടവ് മുതല്‍ പുത്തന്‍തോട് വരെ നവീകരണം നടന്നു. രണ്ടാംഘട്ടം കമ്പനിക്കടവിലെ പുതിയ പനയക്കടവ് പാലം മുതല്‍ 90 മീറ്റര്‍ നിർമാണത്തിന് തുടക്കം കുറിച്ചു. അതിനിടെ, നിർമാണം പൂര്‍ത്തിയാക്കിയ റോഡും തോടും ചില ഭാഗങ്ങളില്‍ തകരുന്നതായി പരാതിയുണ്ട്. തോടിെൻറ വശങ്ങളില്‍നിന്ന് മാത്രമാണ് മണ്ണ് കോരിയിട്ടുള്ളതെന്ന് ആക്ഷേപവുമുണ്ട്. തോട്ടിലെ മധ്യഭാഗത്തെ മണ്ണുനീക്കി ആഴം കൂട്ടിയില്ലെങ്കിൽ വേനല്‍ക്കാലത്ത് ജലമൊഴുക്കിന് തടസ്സമാകുമെന്ന് പനയക്കടവ് മേഖല സമഗ്രവികസന സമിതി യോഗം ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ പദ്ധതികള്‍ കുറ്റമറ്റ രീതിയില്‍ പൂര്‍ത്തിയാക്കുക, റോഡും തോടും സംരക്ഷിക്കുക, തുടര്‍പ്രവര്‍ത്തനം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളില്‍ ബന്ധപ്പെട്ട ജാഗ്രത പുലര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടു. സമിതി ചെയര്‍മാനായി കെ.എ. അഷറഫിനെയും ജനറല്‍ കണ്‍വീനറായി ബഷീര്‍ എളമനയേയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.