വൈപ്പിൻ: വൈപ്പിൻ -പള്ളിപ്പുറം സംസ്ഥാനപാതയിൽ എടവനക്കാട്^പഴങ്ങാട് പാലത്തിെൻറ പുനർനിർമാണം പാതിവഴിയിൽ. ജിഡ, പൊതുമരാമത്ത് വകുപ്പ് എന്നിവർക്കാണ് നിർമാണ ചുമതല. ഹൈകോടതി ഉത്തരവ് പ്രകാരം ദേശീയപാതയിൽ ഒരുദശകം മുമ്പാണ് എട്ട് പാലങ്ങളുടെ നിർമാണം തുടങ്ങിയത്. ഇതിൽ എടവനക്കാട്^പഴങ്ങാട് പാലം നിർമാണമാണ് അനിശ്ചിതാവസ്ഥയിലായത്. ആദ്യഘട്ടം തീർന്ന് തുടർജോലി സമീപകാലത്ത് പുനരാരംഭിച്ചിരുന്നു. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ആദ്യം തടസ്സം നേരിട്ടത്. ഭൂവുടമകൾ നഷ്ടപരിഹാരത്തിന് കോടതിയെ സമീപിച്ചിരുന്നു. ഈ പ്രശ്നം തീരാൻ ദീർഘകാലം വേണ്ടിവന്നു. പ്രശ്നം പരിഹരിച്ച് മുന്നോട്ടു പോകവെയാണ് നിർമാണം വീണ്ടും സ്തംഭിച്ചത്. പൊതുമരാമത്തിെൻറ അനാസ്ഥയാണ് നിർമാണം ൈവകുന്നതെന്ന് ആരോപണമുണ്ട്. മാസങ്ങളായി റോഡരികിൽ കൂട്ടിയ നിർമാണസാമഗ്രി ഗതാഗത തടസ്സത്തിന് കാരണമാകുന്നു. കുഴുപ്പിള്ളിയിൽ പാലത്തിന് രണ്ടാംഘട്ടം സ്ഥലമെടുപ്പ് തുടങ്ങി. പുതിയ പാലത്തിലൂടെ ഒറ്റവരി ഗതാഗതത്തിന് തുറന്നുകൊടുത്തു. പഴയപാലം പൊളിച്ചുനീക്കി. പണി സുഗമമായി നീങ്ങുകയാണ്. ഗോശ്രീ, മുനമ്പം, മാല്യങ്കര പാലങ്ങൾ യാഥാർഥ്യമായതോടെയാണ് വൈപ്പിൻ-^പള്ളിപ്പുറം സംസ്ഥാനപാത നിർമിക്കണമെന്ന ആവശ്യം ഉയർന്നത്. എന്നാൽ, സുഗമമായ ഗതാഗതത്തിന് പഴക്കമേറിയതും വീതി കുറഞ്ഞതുമായ പാലങ്ങൾ മാറ്റണമെന്ന് ആവശ്യപ്പെട്ട് എടവനക്കാട് പഴങ്ങാട് കേന്ദ്രമായി പ്രവർത്തിക്കുന്ന പൗരശക്തി എന്ന സംഘടന ഹൈകോടതിയിൽ നൽകിയ പൊതുതാൽപര്യ ഹരജിയാണ് എട്ട് പാലങ്ങളുടെ നിർമാണത്തിന് ഉത്തരവായത്. എടവനക്കാട് മൂന്നും പള്ളിപ്പുറത്തും നായരമ്പലത്തും രണ്ടും കുഴുപ്പിള്ളിയിൽ ഒരു പാലവുമാണ് നിർമിക്കാൻ ഉത്തരവായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.