പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

പള്ളിക്കര: പെരിങ്ങാലക്ക് സമീപം കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. കുടിവെള്ള ക്ഷാമം രൂക്ഷമായ സമയത്ത് വെള്ളം പാഴാവുന്ന കാര്യം വാട്ടർ അതോറിറ്റി ഓഫിസിൽ പലതവണ നാട്ടുകാർ പറ​െഞ്ഞങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല. മാസങ്ങളായി പൈപ്പ് പൊട്ടിയിട്ട്. പൊയ്യക്കുന്നം കുടിവെള്ള പദ്ധതിക്ക് കാന താഴ്ത്തിയപ്പോൾ പൊട്ടിയതിനാൽ അവർതന്നെ നന്നാക്കണമെന്നാണ് വാട്ടർഅതോറിറ്റിയുടെ നിലപാട്. മാസങ്ങൾക്ക് മുമ്പ് ചെറിയ തോതിലാണ് വെള്ളം പോയിരുന്നതെങ്കിൽ ഇപ്പോൾ കുഴി വലുതായി. നൂറുകണക്കിന് ലിറ്റർ വെള്ളവുമാണ് ദിവസവും പാഴാകുന്നത്. ഉയർന്ന പ്രദേശങ്ങളിലേക്കും ദൂരെ ദിക്കിലേക്കും വെള്ളം പലപ്പോഴും എത്താത്ത അവസ്​ഥയാണ്. വെള്ളം ഒഴുകാൻ തുടങ്ങിയതോടെ റോഡിെൻറ മറ്റ് ഭാഗങ്ങളും കുഴിയാവുന്ന അവസ്​ഥയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.