ചെങ്ങമനാട്: പഞ്ചായത്ത് റോഡ് കുത്തിപ്പൊളിച്ചെന്നാരോപിച്ച് ദലിത് യുവാവിനെയും അമ്മൂമ്മയെയും വീട്ടില്‍ കയറി മര്‍ദിക്കുകയും കളക്കേസെടുക്കുകയും ചെയ്ത എസ്.ഐക്കെതിരെ നടപടിയെടുക്കണമെന്ന് ചെങ്ങമനാട് പഞ്ചായത്ത് കമ്മിറ്റി. പഞ്ചായത്ത് ഏറ്റെടുക്കാത്ത വഴിയിൽ സർക്കാർ ചെലവിൽ കോൺക്രീറ്റ് നടത്തിയ സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്തണമെന്നും പ്രസിഡൻറ് പി.ആർ. രാജേഷിെൻറ അധ്യക്ഷതയിൽ കൂടിയ അടിയന്തര യോഗം ആവശ്യപ്പെട്ടു. 18 അംഗങ്ങൾ പങ്കെടുത്ത യോഗം െഎകകണ്േഠ്യനയാണ് തീരുമാനമെടുത്തത്. പഞ്ചായത്തിലെ ദേശം കുന്നുംപുറം ചെരിയംപറമ്പ് വീട്ടില്‍ ഉദയെൻറ മകന് മഹേഷ് ബാലുവിനെ (25) കഴിഞ്ഞമാസം 15ന് രാവിലെ ചെങ്ങമനാട് എസ്.െഎ വീട്ടില്‍ കയറി മർദിച്ചെന്നാണ് പരാതി. കാര്യം തിരക്കിയ മുത്തശ്ശി തങ്കമ്മയെയും മർദിച്ചു. സ്റ്റേഷനില്‍ എത്തിച്ചശേഷവും മർദിച്ചു. മഹേഷിെൻറ അമ്മ ബിന്ദുവിെൻറ ഉടമസ്ഥതയിലുള്ള വീടിന് സമീപത്തായി നാലര അടിയോളം വീതിയിൽ വഴിയുണ്ട്. രണ്ടര അടിയോളം അയൽവാസിക്കും നടപ്പവകാശമുണ്ട്. കച്ചീട്ടോ വാക്കാലുള്ള അനുവാദമോ മറ്റു നടപടികളോ പൂര്‍ത്തിയാക്കാതെ 2009ൽ പഞ്ചായത്ത് ചെലവിൽ വഴി കോൺക്രീറ്റ് ചെയ്തു. അതിനെതിരെ ബിന്ദു പഞ്ചായത്തില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ മാസം മഹേഷ് വഴിയോട് ചേർന്ന ഒരടിയോളം വീതിയിൽ കുറച്ച് ഭാഗത്ത് കൃഷി ചെയ്യാൻ വാനം താഴ്ത്തിയതാണ് കേസിനാസ്പദമായ സംഭവം. വിവിധ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് മഹേഷിനെ കോടതിയിൽ ഹാജരാക്കിയത്. റിമാൻഡിലായതോടെ സ്വർണം പണയം വെച്ചും കടം വാങ്ങിയും 25000 രൂപ കോടതിയിൽ കെട്ടിവെച്ചാണ് ബിന്ദു മഹേഷിനെ ജാമ്യത്തിലെടുത്തത്. കുത്തിപ്പൊളിച്ചെന്ന് പറയപ്പെടുന്ന വഴി അറ്റകുറ്റപ്പണി നടത്താൻ ഒരു ചാക്ക് സിമൻറ് പോലും ആവശ്യമില്ലെന്നിരിക്കെയാണ് പൊലീസിൻറെ നടപടി. മുഖ്യമന്ത്രി, തേദ്ദശസ്വയംഭരണ മന്ത്രി, പഞ്ചായത്ത് ഡയറക്ടര്‍, ഓംബുഡ്സ്മാന്, പൊലീസ് കംപ്ലയിൻറ് അതോറിറ്റി, മനുഷ്യവകാശ കമീഷന്, ഡി.ജി.പി, ജില്ല റൂറല്‍ എസ്.പി, പട്ടികജാതി വകുപ്പിലെ വിവിധ ഏജന്‍സികള്‍ തുടങ്ങിയവര്‍ക്ക് ബന്ധുക്കൾ പരാതി നല്കി. സി.പി.എം, യു.ഡി.എഫ്, ബി.ജെ.പി, എസ്.ഡി.പി.ഐ അംഗങ്ങൾ ഉൾപ്പെട്ട പഞ്ചായത്ത് കമ്മിറ്റിയാണ് വിജിലൻസ് അന്വേഷണവും എസ്.െഎക്കെതിരെ നടപടിയും ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം വാര്‍ഡ് അംഗവും പഞ്ചായത്ത് പ്രസിഡൻറുമായ പി.ആര്. രാജേഷിെൻറ പരാതിയെത്തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയതെന്നാണ് പഞ്ചായത്ത് സെക്രട്ടറി പ്രസാദിെൻറ വിശദീകരണം. 25000 രൂപ നഷ്ടംകാണിച്ച് സെക്രട്ടറി നൽകിയ പരാതിയിലാണ് കേസെടുത്തതെന്ന് എസ്.െഎ കെ.ജി. ഗോപകുമാറും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.