ആലുവ: ജില്ല ആശുപത്രിയിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള മനുഷ്യാവകാശ കമീഷൻ നിർദേശം നടപ്പാക്കിയില്ലെന്ന പരാതിയിൽ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഡി.എം.ഒ എന്നിവരോട് വിശദീകരണം ആവശ്യപ്പെട്ടു. ആക്ടിങ് ചെയർമാൻ പി. മോഹനദാസാണ് വിശദീകരണം തേടിയത്. ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണസമിതി സെക്രട്ടറി സാബു പരിയാരത്താണ് പരാതിക്കാരൻ. 2015 ജനുവരി 14ന് ആശുപത്രിയിൽ അത്യാവശ്യ സൗകര്യം പോലും ഇല്ലെന്ന് ചൂണ്ടിക്കാട്ടി സാബു പരാതി നൽകിയിരുന്നു. തുടർന്ന് മനുഷ്യാവകാശ കമീഷൻ റിപ്പോർട്ട് തേടി. ആശുപത്രി സൂപ്രണ്ട് നൽകിയ റിപ്പോർട്ടിൽ പലതും പരാതി ഉന്നയിക്കാത്ത പ്രശ്നങ്ങൾക്കുള്ള മറുപടിയായിരുന്നു. കമീഷൻ നോട്ടീസ് അയച്ച ജില്ല പഞ്ചായത്ത് സെക്രട്ടറി, ഡി.എം.ഒ, ആരോഗ്യവകുപ്പ് സെക്രട്ടറി എന്നിവർ റിപ്പോർട്ട് നൽകിയതുമില്ല. സൂപ്രണ്ടിെൻറ മറുപടി തൃപ്തികരമല്ലെന്നറിയിച്ച് പരാതിക്കാരൻ കമീഷനെ സമീപിച്ചു. തുടർന്ന് ജില്ല പഞ്ചായത്ത് സെക്രട്ടറി, ആരോഗ്യവകുപ്പ് സെക്രട്ടറി, ഡി.എം.ഒ. എന്നിവരോട് കമീഷൻ വിശദ റിപ്പോർട്ട് ആവശ്യപ്പെട്ടു. ഇതുപ്രകാരം ജില്ല പഞ്ചായത്ത് സെക്രട്ടറി നൽകിയ റിപ്പോർട്ടിൽ ആശുപത്രിയിൽ വേണ്ടത്ര ഡോക്ടർമാർ ഇല്ലെന്ന് ചൂണ്ടിക്കാട്ടി. തുടർന്ന് അടിയന്തരമായി ഡോക്ടർമാരെ നിയമിക്കുന്നതടക്കം നടപ്പാക്കണമെന്ന് കമീഷൻ സംസ്ഥാന സർക്കാറിനോട് നിർദേശിച്ചു. ഇത് ഒരു വർഷത്തിലധികമായിട്ടും നടപ്പാക്കാത്തതിനെ ത്തുടർന്നാണ് സാബു മൂന്നാമതും മനുഷ്യാവകാശ കമീഷനെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.