പറവൂർ: ഭക്ഷ്യസുരക്ഷ പദ്ധതി നടപ്പാക്കുന്നതിെൻറ ഭാഗമായി താലൂക്ക് സിവിൽ സപ്ലൈസ് അധികൃതർ തയാറാക്കിയ റേഷൻ മുൻഗണന പട്ടികക്കെതിരെ ജനരോഷം ശക്തമാകുന്നു. ജനപ്രതിനിധികൾ ഉൾപ്പെടെയാണ് പ്രതിഷേധവുമായി രംഗത്തുവന്നത്. പുതിയ പട്ടിക പ്രസിദ്ധീകരിച്ചതിനുശേഷം ഇടം ലഭിക്കാത്ത നൂറുകണക്കിന് കാർഡ് ഉടമകൾ നിത്യേന താലൂക്ക് സപ്ലൈ ഓഫിസുകൾ കയറി ഇറങ്ങുകയാണ്. മൂന്നു മാസം മുമ്പ് പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ വ്യാപക ക്രമക്കേട് ഉണ്ടായതിനെ തുടർന്ന് സർക്കാർ നിർേദശപ്രകാരമാണ് സിവിൽ സൈപ്ലസ് പുതിയ പട്ടിക തയാറാക്കിയത്. ഇൗ പട്ടികയിൽ നിലവിലെ ബി.പി.എൽ വിഭാഗക്കാർ ഉൾപ്പെടെയുള്ളവർ ഒഴിവായതായാണ് പരാതി. എന്നാൽ, സാമ്പത്തിക ശേഷിയുള്ള സർക്കാർ ജീവനക്കാർ ഉൾപ്പെടെ കടന്നുകൂടിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. പുതിയ പട്ടിക താലൂക്കിലെ പത്തു പഞ്ചായത്തുകളിലും രണ്ട് നഗരസഭയിലും കൈമാറിയെങ്കിലും അംഗീകാരം നൽകിയില്ല. പട്ടിക തള്ളണമെന്നും പുതിയ ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവരെ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് പല പഞ്ചായത്തുകളും കത്ത് നൽകി. ഇതോടെ താലൂക്ക് സപ്ലൈ ഓഫീസ് അധികൃതർ പട്ടിക സംബന്ധിച്ച് എന്തു ചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലാണ്. താലൂക്കിൽ തൊണ്ണൂറ്റി ഏഴായിരത്തിൽപരം റേഷൻ കാർഡിൽ മുപ്പത്തിയേഴായിരം ഉടമകളാണ് മുൻഗണന പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.