തൃപ്പൂണിത്തുറ: ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ ഉത്രം തിരുനാൾ മഹോത്സവത്തിനും ദർശനത്തിനും പിറന്നാൾ സദ്യക്കും വൻ ഭക്തജനത്തിരക്ക്. രാവിലെ അഞ്ച് ആനപ്പുറത്തുള്ള ശീവേലി എഴുന്നള്ളിപ്പിന് കാവിൽ സുന്ദരൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളം നടത്തി. ക്ഷേത്രം ഉൗട്ടുപുരകളിൽ നടന്ന ഉത്രം തിരുനാൾ സദ്യയിൽ മുപ്പതിനായിരത്തിലേറെ പേർ പെങ്കടുത്തു. രാവിലെ തുടങ്ങിയ പിറന്നാൾ സദ്യ വൈകീട്ട് നാലുവരെ നീണ്ടു. ഉത്രം മഹോത്സവത്തോടനുബന്ധിച്ച് രാവിലെ മുതൽ ത്യാഗരാജ പഞ്ചരത്ന കീർത്തനാലാപനം നടന്നു. പ്രഫ. കുമാരകേരളവർമ, ചെേങ്കാട്ട ഹരിഹര സുബ്രഹ്മണ്യൻ, ടി.എൻ. ഗോവിന്ദൻ നമ്പൂതിരി, കെ.ആർ. ചന്ദ്രമോഹൻ തുടങ്ങി 50 ഒാളം സംഗീതജ്ഞർ കീർത്തനാലാപനത്തിന് നേതൃത്വം നൽകി. ഉച്ചക്ക് 1.30ന് ക്ഷേത്രം തന്ത്രി പുലിയന്നൂർ നമ്പൂതിരിപ്പാടിെൻറ മുഖ്യകാർമികത്വത്തിൽ തിരുവഞ്ജനം ചാർത്തൽ നടത്തി. ശ്രീപൂർണത്രയീശ ശതകം പ്രകാശനം ദേവസ്വംബോർഡ് പ്രസിഡൻറ് ഡോ. എം.കെ. സുദർശൻ നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.