മട്ടാഞ്ചേരി: കെ.പി.സി.സി പ്രസിഡൻറ് സ്ഥാനം വി.എം. സുധീരന് രാജിവെച്ചതിനുപിന്നാലെ കൊച്ചിയിലും കോൺഗ്രസ് നേതാക്കൾ സ്ഥാനമൊഴിഞ്ഞു. ഡി.സി.സി ജനറല്‍ സെക്രട്ടറി പി.കെ. അബ്ദുൽ ലത്തീഫിെൻറ നേതൃത്വത്തിൽ കൊച്ചി നോര്‍ത്ത് ബ്ലോക്കിലെ 12 ഭാരവാഹികളാണ് രാജിവെച്ചത്. ഡി.സി.സി പ്രസിഡൻറായി ചുമതലയേറ്റ ടി.ജെ. വിനോദിെൻറ ഏകപക്ഷീയ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് ഇവര്‍ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വി.എം. സുധീരന് മത്സരിക്കരുതെന്ന് പറഞ്ഞ അഞ്ചു പേരില്‍ ഒരാളായ ഡൊമിനിക് പ്രസേൻറഷനെ കൊച്ചി മണ്ഡലത്തില്‍ സ്ഥാനാർഥിയാക്കരുതെന്ന് തങ്ങള്‍ ആവശ്യപ്പെട്ടിരുന്നുവെന്നും സ്ഥാനാർഥിപ്രഖ്യാപനത്തിനുശേഷം അച്ചടക്കമുള്ള കോൺഗ്രസ് പ്രവർത്തകരെന്ന നിലയിൽ യു.ഡി.എഫിെൻറ വിജയത്തിനായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും ഇവർ പറഞ്ഞു. തെരഞ്ഞെടുപ്പ് വേളയില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തെ പ്രവര്‍ത്തനങ്ങളില്‍നിന്ന് അകറ്റിനിര്‍ത്തുന്ന സമീപനമാണ് ബ്ലോക്ക് പ്രസിഡൻറ് ഉള്‍പ്പെടെ സ്വീകരിച്ചത്. നിലവിലെ ബ്ലോക്ക് കമ്മിറ്റിയും മുഴുവന്‍ മണ്ഡലം കമ്മിറ്റികളും പിരിച്ചുവിടണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടിരുന്നതായി ഇവര്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കഴിഞ്ഞ് 10 മാസം പിന്നിട്ടപ്പോള്‍ കാരണംകാണിക്കൽ നോട്ടീസ് പോലും നല്‍കാതെ ഡൊമിനിക് പ്രസേൻറഷെൻറ ഇംഗിതത്തിന് വഴങ്ങി ഡി.സി.സി പ്രസിഡൻറ് ഏകപക്ഷീയമായി അഞ്ചുപേര്‍ക്കെതിരെ നടപടിയെടുക്കുകയായിരുന്നു. കെ.പി.സി.സി പ്രസിഡൻറ് പോലും അറിയാതെയായിരുന്നു ഇത്. കൊച്ചിയിലെ പ്രമുഖ ഐ ഗ്രൂപ്പ് നേതാവും ഇതിനായി പ്രവര്ത്തിച്ചുവത്രെ. ഡൊമിനിക് പ്രസേൻറഷൻ ഉള്‍പ്പെടെ ചില നേതാക്കള്‍ പാര്‍ട്ടിയെ നശിപ്പിക്കുകയാണ്. പാര്‍ട്ടിയില്‍തന്നെ നിലകൊള്ളുമെന്നും മറ്റു കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നും ഇവര്‍ വ്യക്തമാക്കി. നേരത്തേ എ ഗ്രൂപ്പിലുണ്ടായിരുന്നവരാണ് രാജിവെച്ചത്. പിന്നീട് ഇവര്‍ സുധീരെൻറ നിലപാടുകളുമായി യോജിച്ചുപോവുകയായിരുന്നു. ഇതിനിടെയാണ് സുധീരന് രാജിവെച്ചത്. ആദര്‍ശധീരനായ സുധീരനുപോലും സ്ഥാനത്ത് ഇരിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നാണ് ഇവർ പറയുന്നത്. ഡി.സി.സി അംഗം സി.ജി. രമേശൻ, കോണ്‍ഗ്രസ് ചെറളായി മണ്ഡലം പ്രസിഡൻറ് ഉമേഷ് മല്യ, ബ്ലോക്ക് സെക്രട്ടറിമാരായ സി.ജി. വേണുഗോപാൽ, എം. സത്യൻ, റിറ്റി സെബാസ്റ്റ്യൻ, മഹിള കോണ്‍ഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡൻറ് ജാന്‍സി ജോയ്, നിയോജക മണ്ഡലം സെക്രട്ടറിമാരായ സൂസി മാത്യൂ, ലീല ജോസ്, ബ്ലോക്ക് എക്സിക്യൂട്ടിവ് അംഗങ്ങളായ കെ.വി. ജോയ്, എം. അരവിന്ദാക്ഷൻ, ജാസ്മിന് സൈഫുദ്ദീന് എന്നിവരാണ് രാജിവെച്ചത്. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയും മണ്ഡലം കമ്മിറ്റികളും പിരിച്ച് വിട്ട് പുതിയത് രൂപവത്കരിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.