ഉദയംപേരൂർ: ഉദയംപേരൂരിൽ വീണ്ടും സി.പി.എം- സി.പി.െഎ സംഘർഷം. സി.പി.ഐ, എ.ഐ.വൈ.എഫ് പ്രവർത്തകർ സി.പി.എമ്മുകാരെൻറ വീടുകയറി ആക്രമിച്ചു. പരിക്കേറ്റ സി.പി.എം കണ്ടനാട് നോർത്ത് ബ്രാഞ്ച് അംഗം ഇടയത്തുമുഗൾ മനക്കവേലിൽ എം.എ. സുരേഷ് (39), ഭാര്യ സീമ (36) എന്നിവരെ ആരക്കുന്നം എ.പി വർക്കി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി രണ്ട് മണിയോടെയാണ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കണ്ടനാട് സ്വദേശി പേരേപറമ്പിൽ ആൽവിൻ സേവ്യർ, ഉദയംപേരൂർ കുറുപ്പം കണ്ടത്തിൽ മുരുകേശ്, കണ്ടനാട് പള്ളിത്തോട് മലയിൽ ദിലീപ്, ഉദയംപേരൂർ പി.കെ.എം.സിക്ക് സമീപം യദു, കണ്ടനാട് പള്ളിത്തോട്ട് മലയിൽ സുർജിത്ത് എന്നിവരുടെ നേതൃത്വത്തിൽ ആക്രമണം നടത്തിയത്. സുരേഷിനെയും ഭാര്യയെയും ആക്രമിച്ച് പരിക്കേൽപ്പിച്ച സംഘം വീടും വീട്ടുപകരണങ്ങളും അടിച്ചു തകർത്തു. മുറ്റത്ത് പൂട്ടിയിട്ടിരുന്ന വളർത്തുനായയെ അടക്കം ആക്രമിച്ചു പരിക്കേൽപിച്ചു. ജനൽ ചില്ലുകൾ പൂർണമായി അടിച്ചുതകർത്തു. തയ്യൽ യന്ത്രവും ഗൃഹോപകരണങ്ങളും നശിപ്പിച്ചിട്ടുണ്ട്. ബഹളം കേട്ട് പരിസരവാസികൾ ഉണർന്ന് എത്തിയതോടെയാണ് ആക്രമിസംഘം പിരിഞ്ഞത്. കഴിഞ്ഞ ദിവസം സി.പി.എം ഉദയംപേരൂർ നോർത്ത് ലോക്കൽ കമ്മിറ്റി ആക്ടിങ് സെക്രട്ടറിയും ഐ.ഒ.സി ബോട്ട്ലിങ് പ്ലാൻറിലെ തൊഴിലാളിയുമായ ടി.എസ്. പങ്കജാക്ഷൻ, ലോക്കൽ കമ്മിറ്റി അംഗം ടി.കെ. ബാബു എന്നിവരെ എ.ഐ.ടി.യു.സി പ്രവർത്തകർ കമ്പനിക്കകത്ത് മർദിച്ചിരുന്നു. അന്നുതന്നെ ഐ.ഒ.സിയിൽ ആക്രമണത്തിന് ആയുധവുമായി കാറിൽ ആൽവിൻ സേവ്യറിനൊപ്പം എത്തിയ സുർജിതിനെ പൊലീസ് പിടികൂടിയിരുന്നു. ഈ സംഘമാണ് സുരേഷിനെയും ഭാര്യയെയും വീട്ടിൽ കയറി ആക്രമിച്ചത്. ഉദയംപേരൂർ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.