സമര പോരാട്ടങ്ങള്‍ സാക്ഷി; രാജീവ് ആവാസ് യോജന ഫ്ളാറ്റ് പദ്ധതിക്ക് ശിലയിട്ടു

മട്ടാഞ്ചേരി: ചേരിരഹിത ഭാരതം എന്ന ലക്ഷ്യത്തോടെ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന രാജീവ് ആവാസ് യോജന പദ്ധതിക്ക് ഫോര്‍ട്ട്കൊച്ചിയില്‍ തുടക്കമിട്ടു. കൊച്ചി നഗരസഭ രണ്ടാം ഡിവിഷനിലെ മെഹബൂബ് പാര്‍ക്കിന് സമീപം പണിയുന്ന 12 നില ഫ്ളാറ്റിന്‍െറ ശിലാസ്ഥാപനം കെ.വി. തോമസ് എം.പി നിര്‍വഹിച്ചു. ചേരി സമാനമായ പ്രദേശങ്ങളെ വികസനത്തിന്‍െറ മുഖ്യധാരയിലേക്ക് ഉയര്‍ത്തുന്നതിനാണ് ഇത്തരത്തില്‍ ഫ്ളാറ്റുകള്‍ നിര്‍മിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാറിന്‍െറ രാജീവ് ആവാസ് യോജന പ്രകാരം പൈലറ്റ് പ്രോജക്ടില്‍ ഉള്‍പ്പെടുത്തി 50 ശതമാനം ഗ്രാന്‍റ് അനുവദിച്ചെങ്കിലും ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം പൈലറ്റ് പ്രോജക്ട് സ്ഥാനം പദ്ധതിക്ക് നഷ്ടമായി. കേന്ദ്ര സര്‍ക്കാര്‍ ഗ്രാന്‍റ് 30 ശതമാനമായും കുറഞ്ഞു. 2013 ഡിസംബര്‍ 30ന് കേന്ദ്രാനുമതി ലഭിച്ചു. എന്നാല്‍, പദ്ധതി പ്രാബല്യത്തിലാക്കാന്‍ തടസ്സങ്ങളുണ്ടായതോടെ സോളിഡാരിറ്റിയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച സണ്‍റൈസ് കൊച്ചി നിയമ പോരാട്ടമുള്‍പ്പെടെ സമരങ്ങള്‍ സംഘടിപ്പിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഫ്ളാറ്റ് ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തി നഗരസഭയിലേക്ക് മാര്‍ച്ച് അടക്കം ഒട്ടേറെ ജനകീയ സമരങ്ങളും നടത്തി. തദ്ദേശ സ്വയംഭരണ മന്ത്രിയായിരുന്നു മഞ്ഞളാംകുഴി അലിയെയും നിലവിലെ മന്ത്രി കെ.ടി. ജലീലിനെയും കണ്ട് ഉദ്യോഗസ്ഥ അനാസ്ഥയും വീഴ്ചയും ചൂണ്ടിക്കാട്ടി നിവേദനം നല്‍കിയതിനത്തെുടര്‍ന്നാണ് കാര്യങ്ങള്‍ ഒരുവിധം മുന്നോട്ടുപോയത്. മാര്‍ച്ചിനുള്ളില്‍ പദ്ധതിക്കനുവദിച്ച ഫണ്ട് ചെലവഴിച്ചില്ളെങ്കില്‍ ബാക്കിയുള്ള കേന്ദ്രഫണ്ട് അനുവദിക്കില്ളെന്ന് അര്‍ബന്‍ ഹൗസിങ് മിഷന്‍ ഡയറക്ടര്‍ കൊച്ചി നഗരസഭയെ അറിയിച്ചു. തുടര്‍ന്ന് സണ്‍റൈസ് കൊച്ചി ഹൈകോടതിയെ സമീപിച്ചു. കോടതി ഇടപെടലിനത്തെുടര്‍ന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സെക്രട്ടറീസ് കമ്മിറ്റി അധികരിച്ച എസ്റ്റിമേറ്റ് തുകക്ക് അംഗീകാരം നല്‍കി. തുടര്‍ന്നാണ് സിറ്റ്കോ അസോസിയേറ്റ്സുമായി നഗരസഭ കരാര്‍ ഒപ്പിട്ടത്. ഇതിനിടെ ഗുണഭോക്താക്കള്‍ നഗരസഭയിലത്തെി പ്രതിഷേധിച്ചു. കൗണ്‍സില്‍ യോഗം വരെ തടസ്സപ്പെടുകയും ചെയ്തു. സമര പോരാട്ടങ്ങള്‍ക്കൊടുവിലാണ് പദ്ധതിക്ക് തുടക്കമാകുന്നത്. മേയര്‍ സൗമിനി ജയിന്‍ അധ്യക്ഷത വഹിച്ചു. ഒരുവര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തീകരിച്ച് ഉപഭോക്താക്കള്‍ക്ക് കൈമാറുമെന്ന് മേയര്‍ പറഞ്ഞു. ഡെപ്യൂട്ടി മേയര്‍ ടി.ജെ. വിനോദ്, നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.എം. ഹാരിസ്, എ.ബി. സാബു, കെ.വി.പി. കൃഷ്ണകുമാര്‍, ഗ്രേസി ജോസഫ്, ഷൈനി മാത്യു, വി.കെ. മിനിമോള്‍, കൗണ്‍സിലര്‍മാരായ കെ.ജെ. ആന്‍റണി, സീനത്ത് റഷീദ്, ടി.കെ. അഷറഫ്, പ്രോഗ്രാം ഓഫിസര്‍ ബിനു ഫ്രാന്‍സിസ്, കെ.എസ്. ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.