മാറാടിയില്‍ മദ്യവില്‍പനശാല അനുവദിക്കില്ല

മൂവാറ്റുപുഴ: ജനവാസകേന്ദ്രമായ സൗത്ത് മാറാടി എയ്ഞ്ചല്‍ വോയ്സ് ജങ്ഷനില്‍ ബിവറേജസ് കോര്‍പറേഷന്‍െറ മദ്യവില്‍പനശാല ആരംഭിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കോണ്‍ഗ്രസ് ബൂത്ത് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ദേശീയപാതയുടെ വശത്ത് സ്ഥിതി ചെയ്യുന്ന മദ്യവില്‍പനശാലകള്‍ മാറ്റിസ്ഥാപിക്കണമെന്ന സുപ്രീംകോടതി ഉത്തരവിന്‍െറ മറവിലാണ് ഇപ്പോള്‍ വാഴപ്പിള്ളിയിലെ ചില്ലറ മദ്യവില്‍പനശാല മാറാടി പഞ്ചായത്തിലെ ജങ്ഷനിലേക്ക് മാറ്റാനുള്ള ശ്രമം നടത്തുന്നത്. ജനവാസമേഖലയായ മാറാടിയില്‍ മദ്യവില്‍പനശാല അനുവദിക്കില്ളെന്ന് കണ്‍വെന്‍ഷന്‍ വ്യക്തമാക്കി. യോഗത്തില്‍ എബ്രഹാം കൂടമ്പിള്ളി അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി പി.പി. എല്‍ദോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്‍റ് സാബു ജോണ്‍, ബിജു പുളിക്കന്‍, സാജു കുന്നപ്പിള്ളി എന്നിവര്‍ സംസാരിച്ചു. മദ്യവില്‍പനശാലക്കെതിരെ പ്രത്യക്ഷ സമരപരിപാടികള്‍ ആരംഭിക്കാനും തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.