പള്ളിക്കര: ബ്രഹ്മപുരത്തെ കൊച്ചിന്‍ കോര്‍പറേഷന്‍െറ കക്കൂസ് മാലിന്യപ്ളാന്‍റില്‍ രാസമാലിന്യം തള്ളുന്നു. രാസമാലിന്യവുമായി ബ്രഹ്മപുരത്തേക്ക് പോയ ടാങ്കര്‍ ലോറി നാട്ടുകാര്‍ പിടികൂടി അമ്പലമേട് പൊലീസില്‍ ഏല്‍പിച്ചു. ചൊവ്വാഴ്ച വൈകീട്ട് 6.30ഓടെ കരിമുകള്‍ വഴി മാലിന്യവുമായി പോയ ടാങ്കര്‍ ലോറിയില്‍നിന്ന് വന്ന ശക്തമായ ദുര്‍ഗന്ധത്തത്തെുടര്‍ന്ന് നാട്ടുകാര്‍ തടഞ്ഞപ്പോഴാണ് രാസമാലിന്യം തിരിച്ചറിഞ്ഞത്. മാസങ്ങളായി കക്കൂസ് മാലിന്യപ്ളാന്‍റില്‍ രാസമാലിന്യം തള്ളുന്നതായി പരാതി ഉണ്ടായിരുന്നു. കടയിരിപ്പിലെ ഒരു സ്വകാര്യ കമ്പനിയിലെ രാസമാലിന്യം കലര്‍ന്ന മലിനജലമാണ് ടാങ്കറില്‍ കൊണ്ടുവന്ന് തള്ളുന്നത്. രാത്രിയാണ് രാസമാലിന്യം ഉള്‍പ്പെടെ തള്ളുന്നത്. ഇത് കടമ്പ്രയാറ്റിലേക്കാണ് ഒഴുകിയത്തെുന്നത്. ഒരാഴ്ചയായി കടമ്പ്രയാറ്റിലും ചിത്രപ്പുഴ തോട്ടിലും മത്സ്യം കൂട്ടത്തോടെ ചത്തിരുന്നു. വെള്ളത്തില്‍ ഇറങ്ങുന്നവര്‍ക്ക് ചൊറിച്ചിലും അനുഭവപ്പെട്ടിരുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ സ്ഥലത്തത്തെി വെള്ളം പരിശോധനക്കെടുക്കുകയും പ്രാഥമിക നിഗമനത്തില്‍ രാസവസ്തു കലര്‍ന്നതായും കണ്ടത്തെിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.