പറവൂര്‍: പൊതുമാര്‍ക്കറ്റുകളില്‍ അരി വില വര്‍ധിച്ചത് നിയന്ത്രിക്കുന്നതിന് പറവൂര്‍ മേഖലയിലെ വിവിധ സഹകരണ ബാങ്കുകളുടെ ആഭിമുഖ്യത്തില്‍ അരിക്കടകള്‍ ആരംഭിച്ചു. ചിറ്റാറ്റുകര പഞ്ചായത്ത് സര്‍വിസ് സഹകരണ ബാങ്കില്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ടി.എസ്. രാജന്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്‍റ്് രജിസ്ട്രാര്‍ പി.ജി. നാരായണന്‍, പഞ്ചായത്ത് അംഗം പി.പി. അരൂഷ്, പി.പി. മേരി, കെ.ആര്‍. മനോഹരന്‍, ഗീത ജയാനന്ദന്‍, ഇ.ജി. പ്രദീപ് എന്നിവര്‍ സംസാരിച്ചു. വടക്കേക്കര സര്‍വിസ് സഹകരണ ബാങ്കില്‍ സഹകരണസംഘം അസി. രജിസ്ട്രാര്‍ പി.ജി. നാരായണന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് കെ.ജി. രാമദാസ് അധ്യക്ഷത വഹിച്ചു. എ.എന്‍. സൈനന്‍, രാജു ജോസ്, എം.ജി. നെല്‍സണ്‍, എ.ബി. മനോജ്, എ.കെ. സന്തോഷ്, സുമ ശ്രീനിവാസന്‍, ടി.എ. മധു എന്നിവര്‍ സംസാരിച്ചു. ചെങ്ങമനാട്: സഹകരണ ബാങ്ക് പറമ്പയം സ്റ്റോറില്‍നിന്ന് ബുധനാഴ്ച മുതല്‍ അരി വില്‍പന ആരംഭിക്കും. പൊതുവിപണിയില്‍ അരിവില നിയന്ത്രിക്കുന്നതിന്‍െറ ഭാഗമായി കണ്‍സ്യൂമര്‍ ഫെഡറേഷന്‍ നേതൃത്വത്തിലാണ് വില്‍പന. കിലോക്ക് 25 രൂപ നിരക്കില്‍ കാര്‍ഡൊന്നിന് ആഴ്ചയില്‍ അഞ്ചുകിലോ അരി നല്‍കും. ബുധനാഴ്ച രാവിലെ ഒമ്പതിന് ബാങ്ക് പ്രസിഡന്‍റ് എസ്. ഹംസ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.