കടുങ്ങല്ലൂര്‍: എടയാര്‍ വ്യവസായമേഖലയിലെ സി.എം.ആര്‍.എല്‍ കമ്പനിയില്‍നിന്ന് മാലിന്യം കയറ്റിയ ലോറികള്‍ വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകരും പരിസ്ഥിതിപ്രവര്‍ത്തകരും ചേര്‍ന്ന് തടഞ്ഞു. പ്രവര്‍ത്തകരെ പിന്നീട് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തുനീക്കി. ചൊവ്വാഴ്ചയാണ് സംഭവം. സ്ഥലത്ത് ഏറെ നേരം സംഘര്‍ഷാവസ്ഥയായിരുന്നു. ശനിയാഴ്ച മുതല്‍ ലോറികള്‍ ലോഡുമായി പോവുകയാണെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. അപകടകരമായ അളവില്‍ രാസവസ്തുക്കളടങ്ങിയ ഖരമാലിന്യമാണ് കൊണ്ടുപോകുന്നതെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു. ബിനാനിപുരം എസ്.ഐ സ്റ്റെപ്റ്റോ ജോണിന്‍െറ നേതൃത്വത്തില്‍ പൊലീസ് സംഘം പ്രവര്‍ത്തകരെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കിയശേഷമാണ് വാഹനങ്ങള്‍ വിട്ടയച്ചത്. ജില്ല പ്രസിഡന്‍റ് സമദ് നെടുമ്പാശ്ശേരി, ജില്ല സെക്രട്ടറി പി.ഇ. ഷംസുദ്ദീന്‍, പരിസ്ഥിതിപ്രവര്‍ത്തകരായ ഷബീര്‍ ഏലൂര്‍, ഇക്ബാല്‍ ഏലൂര്‍, ഹാരിസ് മുപ്പത്തടം, ഫസല്‍ എടയാര്‍, ഇബ്രാഹിം എടയാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വൈകുന്നേരത്തോടെ ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു. സമദ് നെടുമ്പാശ്ശേരി സംഭവമറിഞ്ഞ് അന്വേഷിക്കാനത്തെിയതായിരുന്നു. ചില സി.പി. എം നേതാക്കളാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതിന് പിന്നിലെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരോപിച്ചു. സംഭവം അറിഞ്ഞ് കമ്പനി അധികൃതരും ജീവനക്കാരും സ്ഥലത്തത്തെി. മാധ്യമപ്രവര്‍ത്തകരെയടക്കം ചിലര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്. ജില്ല ജനറല്‍ സെക്രട്ടറി ജ്യോതിവാസ് പറവൂര്‍, സെക്രട്ടറി മുസ്തഫ, മണ്ഡലം പ്രസിഡന്‍റ് കെ.എച്ച്. സദക്കത്ത്, പരിസ്ഥിതിപ്രവര്‍ത്തകരായ കെ.ജി. ജോഷി, സുബൈദ ഹംസ, അലി മാസ്റ്റര്‍ എന്നിവരും പ്രതിഷേധസമരത്തിന് നേതൃത്വം നല്‍കി. മഹാരാഷ്ട്രയിലെ സൗരാഷ്ട്ര സിമന്‍റ് കമ്പനിയിലേക്ക് അയക്കാന്‍ കൊച്ചി തുറമുഖത്തേക്കാണ് ലോറികള്‍ പോയതെന്നും മതിയായ രേഖകള്‍ കാണിച്ചതോടെയാണ് വാഹനങ്ങള്‍ പൊലീസ് വിട്ടയച്ചതെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.