മട്ടാഞ്ചേരി: മട്ടാഞ്ചേരി മദ്യനിരോധന സത്യഗ്രഹ സമര വിജയത്തിന്‍െറ 33ാം വാര്‍ഷികം സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.സി. ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി മദ്യവില്‍പനശാലക്കെതിരെ വിജയിച്ച ജനകീയ സമരമായിരുന്നു മട്ടാഞ്ചേരി കൂവപ്പാടത്തെ ചാരായ ഷാപ്പിനെതിരെ വനിതകള്‍ അടക്കമുള്ളവര്‍ നടത്തിയ സത്യഗ്രഹസമരം. 1984ല്‍ ഗാന്ധിജയന്തി ദിനമായ ഓക്ടോബര്‍ രണ്ടിനായിരുന്നു സമരം ആരംഭിച്ചത്. 112 സ്ത്രീകള്‍ അടക്കം 682 പേര്‍ പങ്കെടുക്കുകയും സ്ത്രീകള്‍ ഉള്‍പ്പെടെ 30 പേര്‍ ജയില്‍വാസം അനുഭവിക്കുകയും ചെയ്ത സമരത്തിനു മുമ്പില്‍ അധികൃതര്‍ പരാജയപ്പെടുകയും ചാരായഷാപ്പ് അടച്ചുപൂട്ടുകയും ചെയ്തതോടെയാണ് സമരം അവസാനിപ്പിച്ചത്. ചടങ്ങില്‍ മദ്യനിരോധന സമിതി കൊച്ചി താലൂക്ക് പ്രസിഡന്‍റ് പി.ആര്‍. അജാമിളന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ കെ.കെ.കുഞ്ഞച്ചന്‍, വത്സല ഗിരീഷ്, ശ്യാമള പ്രഭു, എം.പി. മന്മഥന്‍ ട്രസ്റ്റ് പ്രസിഡന്‍റ് അഡ്വ. എന്‍. രാജേന്ദ്രന്‍, കെ.പരമേശ്വര ശര്‍മ, ഡോ. ജേക്കബ് വടക്കാഞ്ചേരി, വി.ജെ. ഹൈസിന്ത്, ടി.എം വര്‍ഗീസ്, ഇ.ആര്‍. വിജയന്‍, പ്രഫ. വി.യു. നൂറുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ മുണ്ടംവേലി സാന്തോം കോളനിയില്‍ ആരംഭിച്ച മദ്യവില്‍പനശാല 19 ദിവസത്തെ നിരാഹാര സമരത്തിലൂടെ അടച്ചുപൂട്ടിച്ചതിന് നേതൃത്വം നല്‍കിയ വീട്ടമ്മമാരെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.