സ്ളാബ് തകര്‍ന്ന് കിണറ്റില്‍ വീണ വീട്ടമ്മയെ ഫയര്‍ഫോഴ്സ് രക്ഷിച്ചു

പെരുമ്പാവൂര്‍: സ്ളാബ് തകര്‍ന്ന് വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ വീട്ടമ്മയെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. വല്ലം മൂക്കട വീട്ടില്‍ ഷാഹിദയാണ് (50) പടിഞ്ഞാറെക്കുടി പുത്തന്‍പുര വീട്ടില്‍ അബൂബക്കറിന്‍െറ വീട്ടുമുറ്റത്തെ ഉപയോഗശൂന്യമായ കിണറ്റില്‍ വീണത്. പ്ളാവില പറിക്കുന്നതിനിടയില്‍ കിണര്‍ മൂടിയിരുന്ന സ്ളാബ് തകര്‍ന്ന് കിണറ്റിലേക്ക് വീഴുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിന്‍െറ അടിസ്ഥാനത്തില്‍ പെരുമ്പാവൂരില്‍നിന്ന് സ്റ്റേഷന്‍ ഓഫിസര്‍ വി.എന്‍. രാജന്‍െറ നേതൃത്വത്തില്‍ സംഘം പരിക്കേറ്റ് അവശനിലയിലായ വീട്ടമ്മയെ രക്ഷിച്ച് ആശുപത്രിയിലത്തെിക്കുകയായിരുന്നു. ഫയര്‍മാന്‍മാരായ പി.കെ. സന്തോഷ്, ബി. ഹാഷിം, എം.കെ. നാസര്‍, സി.ആര്‍. അനീഷ്, ആല്‍ബര്‍ട്ട് പിന്‍ഹിറോ, കെ.ആര്‍. അനീഷ്, സി.എസ്. അനില്‍കുമാര്‍, പി.കെ. അനില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവര്‍ത്തനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.