മാരകായുധങ്ങളുമായി ക്വട്ടേഷന്‍ സംഘം പിടിയില്‍

പെരുമ്പാവൂര്‍: മാരകായുധങ്ങളുമായി കാറില്‍ സഞ്ചരിച്ച ക്വട്ടേഷന്‍ സംഘത്തെ പൊലീസ് പിടികൂടി. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും ക്വട്ടേഷന്‍നേതാവുമായ പാണംകുഴി മാനാങ്കുഴി ലാലു (21), അകനാട് കുന്നുമ്മേല്‍ വിഷ്ണു ഭാസി (22) എന്നിവരാണ് കുറുപ്പംപടി പൊലീസ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍നിന്നും മൂന്ന് വടിവാളും കണ്ടെടുത്തു. ഇരുവര്‍ക്കുമെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ കുറുപ്പംപടി, കോടനാട് സ്റ്റേഷനുകളിലുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ ക്രാരിയേലി പള്ളി പെരുന്നാളിനോടനുബന്ധിച്ച് സംഘം ചേര്‍ന്ന് യുവാവിനെ ആയുധങ്ങളുമായി ആക്രമിച്ച് പരിക്കേല്‍പിച്ച സംഭവത്തില്‍ ഇരുവരും കൂട്ടുപ്രതികളാണ്. സംഭവത്തില്‍ ഒന്നാം പ്രതിയാണ് ലാലു. പ്രതികള്‍ ഒളിവില്‍ കഴിയുകയായിരുന്നു. കുറുപ്പംപടി പ്രിന്‍സിപ്പല്‍ എസ്.ഐ പി.എം. ഷമീറിന് ലഭിച്ച രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തില്‍ വാഹനപരിശോധനക്കിടെയാണ് പിടിയിലായത്. എസ്.ഐ. സാലി, എ.എസ്.ഐമാരായ ജോയ്, എല്‍ദോ, എസ്.സി.പി.ഒമാരായ മോഹനന്‍, ബിജു, ഷിജിത് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.