അംഗന്‍വാടി നിര്‍മാണത്തെച്ചൊല്ലി പഞ്ചായത്ത് ഭരണസമിതിയില്‍ തര്‍ക്കം തുടരുന്നു

കാലടി: ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ അംഗന്‍വാടി നിര്‍മിക്കുന്നതിനിനെ ച്ചൊല്ലി യു.ഡി.എഫ് ഭരണസമിതിയില്‍ തര്‍ക്കം മൂര്‍ഛിക്കുന്നു. അംഗന്‍വാടി നിര്‍മാണത്തിന് അനുവാദം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞദിവസം യു.ഡി.എഫില്‍പെട്ട പഞ്ചായത്ത് അംഗം ബിജു കൈത്തോട്ടുങ്ങല്‍ പഞ്ചായത്ത് ഓഫിസിനുമുന്നില്‍ നിരാഹാരസമരം നടത്തിയിരുന്നു. കെ.സി. മാര്‍ട്ടിന്‍ പ്രസിഡന്‍റായ മുന്‍ ഭരണസമിതിയില്‍ പഞ്ചായത്തിലെ എല്ലാ അംഗന്‍വാടികള്‍ക്കും സ്ഥലവും കെട്ടിടവും ഉണ്ടാക്കുന്ന പദ്ധതി പ്രകാരം പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ സര്‍ക്കാര്‍ പുറമ്പോക്ക് സ്ഥലത്ത് അംഗന്‍വാടി നിര്‍മിക്കാന്‍ തീരുമാനിച്ചതായി പഞ്ചായത്ത് പ്രസിഡന്‍റ് അല്‍ഫോന്‍സ വര്‍ഗീസ് പറഞ്ഞു. എന്നാല്‍, 2015 നവംബറിലെ തെരഞ്ഞെടുപ്പിന് ശേഷം മൂന്നാം വാര്‍ഡിലെ അംഗം അംഗന്‍വാടി നിര്‍മാണം പൂര്‍ത്തീകരിക്കാതെ ഇരുപത്തിരണ്ടോളം കുട്ടികളെ വഴിയാധാരമാക്കുന്ന നടപടിയാണ് സ്വീകരിച്ചത്. സ്വകാര്യവ്യക്തി സൗജന്യമായി നല്‍കാമെന്നുപറഞ്ഞ സ്ഥലം തണ്ണീര്‍ത്തടം പരിധിയില്‍പെടുന്നതിനാലും ഈ സ്ഥലത്തേക്ക് ഗതാഗതമാര്‍ഗം ഇല്ലാത്തതിനാലും സമീപവാസികള്‍ നിര്‍മാണത്തിനെരെ പരാതി കൊടുത്തിരുന്നു. നെല്‍കൃഷിചെയ്യുന്ന ഭൂമിയില്‍ നിര്‍മാണപ്രവര്‍ത്തനം നടത്താന്‍ അനുവദിക്കരുതെന്ന പരാതി ആര്‍.ഡി.ഒയുടെ പരിഗണനയില്‍ ആയിരുന്നതിനാല്‍ 2016 ആഗസ്റ്റില്‍ നടന്ന പഞ്ചായത്ത് കമ്മിറ്റിയില്‍ തീരുമാനത്തിന് വിധേയമായി നടപടി സ്വീകരിക്കാമെന്ന് കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.